|    Mar 28 Tue, 2017 6:04 am
FLASH NEWS

മുന്‍ ഉത്തരവിന്റെ മറവില്‍ മരം മുറിച്ചുകടത്തുന്നു

Published : 1st August 2016 | Posted By: SMR

കോതമംഗലം: നോട്ടിഫൈഡ് വില്ലേജുകളില്‍ മരം മുറിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ മറവില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നതായി പരാതി. കുട്ടമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കൈവശ ഭൂമിയില്‍ നിന്നുള്‍പ്പെടെ കൈയേറ്റ ഭൂമിയിലെയും റവന്യൂ സ്ഥലത്തെയും മരങ്ങളാണ് വ്യാപകമായി മുറിച്ചു കടത്തുന്നതായി പരാതിയുയര്‍ന്നത്.
മരംമുറിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നോട്ടിഫൈഡ് വില്ലേജുകള്‍ക്ക് നല്‍കിയ ഉത്തരവിന്റെ മറവിലാണിത്.
ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ കൈവശഭൂമിയില്‍ നിന്ന് മുറിക്കുന്നതിനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസ്ഥകളോടെ നോട്ടിഫൈഡ് വില്ലേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ ഇതിന്റെ മറവില്‍ എല്‍എ പട്ടയഭൂമിയില്‍ നിന്ന് ഉള്‍പ്പെടെ മരം മുറിച്ചു കടത്തുന്നതായാണ് പരാതി. പശ്ചിമഘട്ട വനമേഖലയില്‍പെട്ടതും പരിസ്ഥിതി ലോല പ്രദേശവുമാണ് കുട്ടമ്പുഴ, പൂയംകുട്ടി എന്നിവിടങ്ങളിലെ വനപ്രദേശങ്ങള്‍. ഈ മേഖലയിലെ ഏതെങ്കിലും സര്‍വേ നമ്പര്‍ ഉപയോഗിച്ച് ഏത് വിഭാഗത്തില്‍ പെടുന്ന മരമാണെന്ന് വെള്ളക്കടലാസില്‍ സ്വയം സാക്ഷ്യപത്രം തയ്യാറാക്കിയ ശേഷം ഇതുപയോഗിച്ചാണ് മരം കടത്തികൊണ്ടു പോവുന്നതെന്നാണ് പറയുന്നത്. ഇതിന് ഒരു മുന്‍ റെയ്ഞ്ച് ഓഫിസര്‍ അനുവാദം നല്‍കിയിരുന്നതായും പറയപ്പെടുന്നു.
വനം വകുപ്പിന്റെ ചെക്‌പോസ്റ്റുകള്‍ ഉള്ളിടത്ത് നിന്നാണ് ഈ വിധം മരം കടത്തുന്നതെന്നതാണ് സംശയമുണര്‍ത്തുന്നത്. തട്ടേക്കാട് പക്ഷിസങ്കേതത്തോട് അനുബന്ധമായി കിടക്കുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തു നിന്നാണ് ഈ വിധം ധാരാളമായി മരം മുറിക്കുന്നതെന്നാണ് പരാതിയുടെ കാതല്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day