|    Oct 23 Mon, 2017 5:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുന്‍ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലി വാങ്ങിയ കേസ്: കുറ്റപത്രം നല്‍കി

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പരാതിക്കാരനില്‍ നിന്നു കൈക്കൂലിവാങ്ങിയ കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. ഈമാസം 30ന് കേസില്‍ വിചാരണ ആരംഭിക്കും. മുന്‍ നെയ്യാറ്റിന്‍കര അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീനെതിരെയാണ് കുറ്റപത്രം നല്‍കിയത്.
സ്വര്‍ണക്കട ഉടമയോട് തൊണ്ടിമുതല്‍ ഹാജരാക്കാതിരിക്കാ ന്‍ ഇയാള്‍ അഞ്ചുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കേസ്. കട ഉടമ വിജിലന്‍സ് നിര്‍ദേശപ്രകാരം ഒരുലക്ഷം രൂപ പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. 2014 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണം ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍  കൈക്കൂലി ആവശ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക