|    Aug 21 Mon, 2017 10:15 am
Home   >  Todays Paper  >  Page 1  >  

മുന്‍ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കഠിനതടവ്

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുന്‍ അഡീ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. നെയ്യാറ്റിന്‍കര മുന്‍ അഡീ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീനാണ് കേസിലെ പ്രതി. 2014 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്വര്‍ണക്കട ഉടമയോട് തൊണ്ടിമുതല്‍ ഹാജരാക്കാതിരിക്കാന്‍ ഇയാള്‍ അഞ്ചുലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിജിലന്‍സ് നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ പ്രോസിക്യൂട്ടര്‍ക്കു നല്‍കുന്നതിനിടയിലാണ് അറസ്റ്റിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക