|    Jan 23 Mon, 2017 10:13 am
FLASH NEWS

മുന്‍വിധികളുടെ ഭീകരത

Published : 21st December 2015 | Posted By: SMR

കെ എ മുഹമ്മദ് ഷമീര്‍

ദിസ് ഈസ് നോര്‍മല്‍ എന്ന ഡച്ച് യുട്യൂബ് ചാനല്‍ ദി ഹോളി ഖുര്‍ആന്‍ എക്‌സ്‌പെരിമെന്റ് എന്ന പരിപാടിയിലൂടെ ഡച്ചുകാരില്‍ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും രൂപപ്പെട്ടിട്ടുള്ള മുന്‍വിധി എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എന്നെഴുതിയ പുറംചട്ടയുള്ള ബൈബിള്‍ ജനങ്ങളുടെ അടുത്ത് കൊണ്ടുപോയി വചനങ്ങള്‍ വായിച്ചിട്ട് അവയെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നതായിരുന്നു പരിപാടി. അതില്‍ പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും വചനങ്ങള്‍ കേട്ടപ്പോള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് അതേയാളുകള്‍ വചനങ്ങള്‍ ബൈബിളില്‍നിന്നുള്ളതാണെന്നു വ്യക്തമായപ്പോള്‍ അഭിപ്രായം മാറ്റുന്നതും കണ്ടു. പരിപാടിയില്‍ പങ്കെടുത്ത ഒരു ആഫ്രിക്കന്‍ വിദ്യാര്‍ഥി മാത്രമാണ് എല്ലാം മുന്‍വിധിയുടെ ഭാഗമാണെന്നു പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞുമാറിയത്.
മുസ്‌ലിം, ഇസ്‌ലാം, ഖുര്‍ആന്‍ എന്നീ പദങ്ങളെക്കുറിച്ച് പാശ്ചാത്യസമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധി എത്രത്തോളം എന്നു മനസ്സിലാക്കാന്‍ പ്രാപ്തമായിരുന്നു ഈ പരിപാടി. തങ്ങളുടെ ശത്രുക്കളെക്കുറിച്ച് മുന്‍വിധി സൃഷ്ടിച്ചെടുക്കുന്നതില്‍ പാശ്ചാത്യര്‍ കഴിഞ്ഞ കുറേ നാളുകളായി ശ്രമിച്ചു വിജയിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ അധീശത്വം ലോകത്ത് നിലനിര്‍ത്തുന്നതിന് അവര്‍ക്ക് മുസ്‌ലിംകളെ അപരന്മാരാക്കിയേ മതിയാകൂ. അത്തരത്തില്‍ ഒരു മുന്‍വിധി സമൂഹത്തില്‍ രൂപപ്പെടണമെങ്കില്‍ തക്കതായ കാരണവും അനിവാര്യമാണ്. ആ കാരണങ്ങള്‍ ജനമനസ്സുകളെ മുറിവേല്‍പ്പിക്കാന്‍ തക്ക പ്രഹര—ശേഷിയുള്ളതാണെങ്കില്‍ മാത്രമേ തങ്ങളുടെ തന്ത്രങ്ങള്‍ ഫലപ്രദമാകൂ എന്നും സാമ്രാജ്യത്വശക്തികള്‍ക്ക് ബോധ്യമുണ്ട്. മുന്‍വിധി രൂപീകരിച്ചെടുക്കാനും അതിന് ആക്കംകൂട്ടാനും ഏറ്റവും യോജിച്ചത് ഉള്ളതോ ഇല്ലാത്തതോ ആയ ഭീകരസംഘങ്ങളെക്കുറിച്ച് ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ്.
യുഎസിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ നടന്ന വെടിവയ്പില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുസ്‌ലിം യുവാവിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ വെടിവച്ചത് മുസ്‌ലിമാണെന്നു വന്നപ്പോള്‍ മാത്രമെന്തിന് അയാളുടെ പേരിനൊപ്പം മതം ചേര്‍ത്ത് പറയുന്നത് എന്ന് ചോദിക്കുന്നു. അമേരിക്കയില്‍ സ്‌കൂളുകളിലും ക്ലബ്ബുകളിലും വെടിവയ്പും കൊലയും നടന്നപ്പോള്‍ കൊലയാളികളുടെ പേര് മാത്രമേ വാര്‍ത്തകളില്‍ വന്നിരുന്നുള്ളൂ.
അതേ വിഷയത്തില്‍ പ്രതികരിക്കവേ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ വക്താവ് ഹുസാം അല്ലുഷ് സിഎന്‍എന്നുമായുള്ള അഭിമുഖത്തില്‍ തീവ്രവാദത്തെ ഇസ്‌ലാമിനോട് കൂട്ടിക്കെട്ടരുതെന്നു പറയുന്നു. യഥാര്‍ഥത്തില്‍ മുസ്‌ലിം പേരുകളില്‍ നടക്കുന്ന അക്രമങ്ങള്‍ മാത്രമേ സിഎന്‍എന്‍ ഉള്‍പ്പെടെ കാണുന്നുള്ളൂ. മുസ്‌ലിം അല്ലാത്തവരുടെ മതം തിരയുന്നതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ താല്‍പര്യം കാണിക്കാറില്ല.
ഫലസ്തീന്‍ ജനതയുടെ മേല്‍ കുടിയേറ്റക്കാരായ ജൂതഭീകരര്‍ നടത്തുന്ന നരമേധത്തില്‍ അവര്‍ യഹൂദമതത്തെയോ തോറയെയോ കാണില്ല. മുസ്‌ലിം രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഫ്രഞ്ച്-റഷ്യന്‍-യുഎസ്-ബ്രിട്ടിഷ് വൈമാനികര്‍ക്കൊക്കെ മതമുണ്ട്. പക്ഷേ, അത് വാര്‍ത്തയില്‍ വരില്ല. മ്യാന്‍മറില്‍ മുസ്‌ലിംകളെ കൊന്നൊടുക്കുന്ന ബുദ്ധസന്ന്യാസിമാര്‍ സമാധാനത്തിന്റെ മഞ്ഞയണിഞ്ഞ സാത്വികരായി തുടരും. മുസ്‌ലിം വിദ്യാര്‍ഥി താനുണ്ടാക്കിയ ക്ലോക്കുമായി ക്ലാസില്‍ വന്നപ്പോള്‍ വിദ്യാര്‍ഥിയെ പോലിസിലേല്‍പ്പിച്ച അമേരിക്കന്‍ അധ്യാപകന്റെ മതം നമുക്കറിയില്ല.
അഫ്ഗാനിസ്താനെ ആക്രമിക്കാനും ഇറാഖില്‍ അധിനിവേശം നടത്താനും ഇപ്പോള്‍ സിറിയയെ രക്ഷിക്കാനും ശിക്ഷിക്കാനുമൊക്കെയായി ഇറങ്ങിപ്പുറപ്പെട്ടവര്‍ തങ്ങളുടെ ബോംബറുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക മേഖലയും സമയവും നിശ്ചയിച്ചു.
പാരിസില്‍ ഈയിടെ നടന്ന ആക്രമണത്തിനു ശേഷം, ആക്രമണം നടത്തിയവരെ തിരിച്ചറിയാന്‍ സഹായിച്ചതില്‍ പ്രധാന തെളിവ് വിമാനം കത്തിയമര്‍ന്നിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ സംഭവസ്ഥലത്തുനിന്നു ലഭിച്ച തീവ്രവാദിയുടെ പാസ്‌പോര്‍ട്ടായിരുന്നു. തീവ്രവാദികള്‍ എപ്പോഴും കുറ്റാന്വേഷകരെ സഹായിക്കും. എന്തെങ്കിലും ഒരു തെളിവ് സംഭവസ്ഥലത്തോ സമീപപ്രദേശങ്ങളിലോ ‘അതിസാഹസികമായി’ ബാക്കിയാക്കിയിട്ടേ അവര്‍ മരിക്കൂ. മിക്കപ്പോഴും ബസ് ടിക്കറ്റ്, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് മുതലായവ കൈയില്‍ കരുതുമവര്‍. ചില നല്ല മനുഷ്യര്‍ ആക്രമണം നടത്തുമ്പോള്‍ തങ്ങള്‍ വരുന്ന രാജ്യത്തെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കുകയും ചെയ്യും.
പാരിസ് ആക്രമണം നടന്ന ഉടന്‍ ഒരു പാശ്ചാത്യ മാധ്യമത്തില്‍ വന്ന റിപോര്‍ട്ട്, ആക്രമണത്തിനിടയില്‍ അക്രമികള്‍ സിറിയയെയും ഇറാഖിനെയും പറ്റി സംസാരിച്ചത് ഒരു യുവതി കേട്ടു എന്നാണ്. യുവതി എന്നതിനു പിന്നില്‍ത്തന്നെയുണ്ടൊരു മനശ്ശാസ്ത്രം. ഒരു സ്ത്രീയുടെ വൈകാരിക സാക്ഷ്യങ്ങള്‍ക്ക്, പരാതികള്‍ക്ക് സമൂഹത്തിനെ സ്വാധീനിക്കാന്‍ പുരുഷന്റേതിനേക്കാള്‍ കഴിയുന്നു. സമൂഹത്തിലുണ്ടാവുന്ന ദുരന്തങ്ങളില്‍ നമ്മെ ഏറെ വേദനിപ്പിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടിവരുന്ന അപകടങ്ങളും പ്രയാസങ്ങളുമാണ്. വനിതാ ബ്രാന്‍ഡുകള്‍ക്ക് പുരുഷന്മാരേക്കാള്‍ സ്വാധീനമുണ്ട് എന്ന് സാമ്രാജ്യത്വ യുദ്ധവിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടു കാലം കുറച്ചായി. അറബ് രാജ്യങ്ങളുടെ നെഞ്ചകത്തില്‍ ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രത്തെ സ്ഥാപിക്കാന്‍ പടച്ചുണ്ടാക്കിയതാണ് ലക്ഷക്കണക്കിനു ജൂതരെ കൊന്നുവെന്ന അതിശയോക്തി ഏറെയുള്ള ഹോളകാസ്റ്റ് മിത്ത്. അത് സമൂഹമനസ്സില്‍ വേരുറപ്പിക്കാന്‍ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുടെ ഉള്ളതും ഇല്ലാത്തതുമായ ഡയറിക്കുറിപ്പുകള്‍ സഹായിച്ചിരുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ മായാതെ കിടക്കാന്‍ പാകത്തില്‍ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുണ്ട്. യഥാര്‍ഥത്തില്‍ 13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇത്ര പക്വമായ ഭാഷയില്‍ എഴുതാന്‍ കഴിയുമെന്നും എഴുത്തില്‍ എങ്ങനെ രണ്ടുതരം വിശേഷണങ്ങളും പ്രയോഗങ്ങളും വന്നുവെന്നും ആരും ചോദിച്ചില്ല. ആന്‍ ഒളിച്ചുതാമസിച്ചു എന്ന് പറയുന്ന കെട്ടിടത്തിലെ മുറിയില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോയശേഷം രണ്ടാളുകള്‍ക്കു കിട്ടിയെന്നു പറയപ്പെടുന്ന കുറിപ്പുകളാണ് പിന്നീട് ജൂതവംശഹത്യയുടെ സ്ഥിരീകരണരേഖയായി മാറിയത്. അത് ആന്‍ തന്നെ രചിച്ചതാണെന്നു തെളിയിക്കാന്‍ തക്ക തെളിവുകളൊന്നും നിലനില്‍ക്കുന്നില്ല. മറിച്ച് പിതാവ് ഓട്ടോ ഫ്രാങ്ക് എഴുതിച്ചേര്‍ത്തതാണ് ഡയറിയിലെ പല ഭാഗങ്ങളുമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
ഇതേ മനശ്ശാസ്ത്രം തന്നെയാണ് മലാല യൂസുഫ് സായ് എന്ന പെണ്‍കുട്ടിയെ താലിബാന്‍ ഭീകരതയുടെ പര്യായമായി അവതരിപ്പിച്ചതിനു പിന്നിലും. താലിബാന് സ്വാധീനം ഏറെയില്ലാത്ത സ്വാത് പ്രദേശത്തുവച്ചാണ് മലാല ആക്രമിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കും വേണ്ടി ആ പെണ്‍കുട്ടി പ്രവര്‍ത്തിച്ചു എന്നതായിരുന്നുവത്രെ കാരണം. താലിബാന്‍ നടത്തിയെന്നു പറയപ്പെടുന്ന ആക്രമണത്തില്‍ മലാലയ്‌ക്കൊപ്പം മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്. പക്ഷേ, ആ പെണ്‍കുട്ടിയെ നമുക്കറിയില്ല. ഡ്രോണ്‍ ആക്രമണത്തില്‍ വെന്തുചാമ്പലായ പെണ്‍കുട്ടികളുടെ പേരും നമുക്കറിയില്ല.
11 വയസ്സു മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കഠിന ശ്രമത്തിലേര്‍പ്പെട്ട, 20 വയസ്സ് തികയുന്നതിനു മുമ്പ് ആത്മകഥയെഴുതിയ മലാലയെപ്പറ്റിയേ നമുക്കറിയൂ. സാമൂഹികപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ മാതാവ് ഇതുവരെയും ഒരഭിമുഖവും കൊടുക്കാത്തതിലെ അസാംഗത്യവും ഇടത്തും വലത്തുമുള്ള മലാല പ്രേമികള്‍ പ്രശ്‌നമാക്കിയിട്ടില്ല. വര്‍ഷങ്ങളായി സിഐഎയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു പിതാവ് യൂസുഫ് സായ് എന്നതും അമേരിക്കന്‍ വിദ്യാഭ്യാസം ഗോത്രപ്രദേശങ്ങളില്‍ വ്യാപിപ്പിക്കുന്നതിന്റെ വന്‍ ലാഭമടിച്ചെടുക്കുകയാണ് ടിയാനെന്നും ലോകത്തിനറിയില്ല.
സാമ്രാജ്യത്വ അജണ്ടകളെ നിശിതമായി വിമര്‍ശിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെ മലാല എന്ന അമേരിക്കന്‍ നിര്‍മിതിയുടെ പ്രചാരകരാവുകയാണുണ്ടായത്. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും ഫഌക്‌സുകളില്‍ ഇടംപിടിക്കാന്‍ ഈ അമേരിക്കന്‍ തന്ത്രത്തിനു കഴിഞ്ഞു.
പലരും മാധ്യമപ്രചാരണങ്ങളില്‍, മാധ്യമഭാഷ്യങ്ങളില്‍ കുടുങ്ങിപ്പോവുന്നുവെന്നതാണു വാസ്തവം. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ പടച്ചുണ്ടാക്കിയ നിര്‍മിതികള്‍ ഉപയോഗിച്ച് അധിനിവേശത്തിനു സുരക്ഷിത പ്ലാറ്റ്‌ഫോം ഒരുക്കാന്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും അവരുടെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കും കഴിയുന്നു. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക