|    Jan 24 Tue, 2017 8:30 am

മുന്‍മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഒഴിയണം: കോടതി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് സുപ്രിംകോടതി. ഇത്തരത്തില്‍ ആരെങ്കിലും സര്‍ക്കാര്‍ വസതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനകം അത് ഒഴിഞ്ഞുകൊടുക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, യു യു ലളിത്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രിമാരും മറ്റ് അര്‍ഹതയില്ലാത്തവരും സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള സന്നദ്ധസംഘടനയായ ലോക് പ്രഹാരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതി നല്‍കരുതെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അത് മറികടക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനായി നിയമം കൊണ്ടുവന്നതായും സന്നദ്ധസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി കൊണ്ടുവന്ന 1997ലെ എക്‌സ് ചീഫ് മിനിസ്റ്റേഴ്‌സ് റസിഡന്‍സ് അലോട്ട്‌മെന്റ് റൂള്‍സ് ഭരണഘടനാ വിരുദ്ധമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വസതികള്‍ ലഭിച്ചവര്‍ നിയമവിരുദ്ധമായാണ് താമസിക്കുന്നത്. അതോടൊപ്പം ഇത് മുന്‍ മുഖ്യമന്ത്രിമാരുടെ ശമ്പളം, വേതനവുമായി ബന്ധപ്പെട്ട നിയമത്തിന്റെയും ലംഘനമാണെന്ന് ലോക് പ്രഹാരി ചൂണ്ടിക്കാട്ടി.  ലഖ്‌നോയിലെ സമ്പന്നര്‍ താമസിക്കുന്ന മാള്‍റോഡിലും വിക്രമാദിത്യ മാര്‍ഗിലുമാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചിട്ടുള്ളത്. കല്യാണ്‍ സിങ്, രാജ്‌നാഥ് സിങ്, മുലായംസിങ് യാദവ്, മായാവതി, നാരായണ്‍ ദത്ത് തിവാരി, രാം നരേഷ് യാദവ് തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇവിടെ വീട് അനുവദിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക