|    Nov 19 Mon, 2018 2:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍മന്ത്രി മഞ്ജു വര്‍മയുടെ വസതികളില്‍ റെയ്ഡ്

Published : 18th August 2018 | Posted By: kasim kzm

പട്‌ന: മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ സംസ്ഥാനമന്ത്രി മഞ്ജു വര്‍മയുടെ പട്‌നയിലെയും ബെഗുസരായിലെയും വസതികളിലടക്കം 12 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.
സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെയ്ഡ് നടന്നു. മുസഫര്‍പൂരില്‍ കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറിന്റെ ഹോട്ടലിലും അയാളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വസതികളിലടക്കം ഏഴിടങ്ങളിലായിരുന്നു റെയ്ഡ്. ഠാക്കൂറിന്റെ സര്‍ക്കാരിതര സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മധുകുമാരിയുടെ വസതിയിലും സിബിഐ പരിശോധന നടത്തിയിട്ടുണ്ട്. മധുകുമാരി ഒളിവിലാണ്. താക്കൂറിന്റെ പഞ്ച്ദാഹ ഗ്രാമത്തിലെ തറവാട്ട് വസതിയിലും പരിശോധന നടന്നു.
കേസിലെ മറ്റൊരു പ്രതിയും മുസഫര്‍പൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുമായ രവി റോഷനെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ സഹായത്തോടെ ഠാക്കൂറിന്റെ സന്നദ്ധസംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരയായത്. രവി രോഷന്റെ ഭാര്യയെ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തില്‍ മഞ്ജുവര്‍മയുടെ ഭര്‍ത്താവ് ചന്ദേശ്വര്‍ പ്രസാദ് വര്‍മയുടെ പങ്ക് പുറത്തായത്. ചന്ദേശ്വര്‍, അഭയകേന്ദ്രത്തില്‍ അടിക്കടി സന്ദര്‍ശകനായിരുന്നുവെന്നാണു രോഷന്റെ ഭാര്യ പറഞ്ഞത്. ഈ വര്‍ഷം ജനുവരിക്കും ജൂണിനുമിടയില്‍ മന്ത്രിയുടെ ഭര്‍ത്താവ്, ഠാക്കൂറുമായി 17 തവണ സംസാരിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മഞ്ജു വര്‍മ മന്ത്രിസ്ഥാനം രാജിവച്ചത്. പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മന്ത്രി രാജിവച്ചതും കേസ് സിബിഐക്ക് വിട്ടതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss