|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍മന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു

Published : 22nd September 2017 | Posted By: fsq

 

മുംബൈ: മഹാരാഷ്ട്ര  മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നാരോപിച്ചാണ് റാണെയുടെ രാജി. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.ഭാവി പരിപാടികളെ പറ്റി പരാമര്‍ശിച്ചില്ലെങ്കിലും റാണെ ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയും ശക്തമാണ്. മകനും മുന്‍ എംപിയുമായ നിതേഷ് റാണെയും  തനിക്കൊപ്പം പാര്‍ട്ടി വിടുമെന്നും നാരായണ്‍ റാണെ വ്യക്തമാക്കി.പാര്‍ട്ടിയില്‍ ചേര്‍ന്ന സമയത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തനിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായും റാണെ പറഞ്ഞു. മുന്‍ ശിവസേനാ നേതാവായിരുന്ന നാരായണ്‍ റാണെ 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ശിവസേന വിട്ട അദ്ദേഹം 2005 ലാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.  തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss