|    Jun 20 Wed, 2018 8:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍മന്ത്രിയുടെ മകന്‍ 4.84 കോടി രൂപ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ വിധി

Published : 10th August 2017 | Posted By: fsq

 

ബംഗളൂരു: അന്തരിച്ച മുന്‍ കര്‍ണാടക മന്ത്രി എസ് ആര്‍ കശപ്പനവരുടെ മകനോട് ഭാര്യക്ക് 4.84 കോടി രൂപ ജീവനാംശം നല്‍കാന്‍ കോടതി. ദേവാനന്ദ് ശിവശങ്കരപ്പയോടാണ് കോടതി 60 ദിവസത്തിനുള്ളില്‍, വിവാഹ മോചനം നേടിയ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ വിധിച്ചത്. ദേവാനന്ദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നിയമം ലംഘിച്ച് അവരെ വിവാഹം ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ടതോടെയാണ് കോടതി വിധി. കോടതിയില്‍ പെണ്‍കുട്ടിക്ക് ജീവനാംശത്തിനു അര്‍ഹതയുണ്ടെന്ന് കാണിച്ച് ഹാജരായത് ദേവാനന്ദിന്റെ മാതാവ് തന്നെയാണെന്നുള്ളതും കേസിന്റെ പ്രത്യേകതയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss