|    Dec 12 Wed, 2018 8:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍നിരയെ തകര്‍ത്ത്

Published : 7th December 2018 | Posted By: kasim kzm

കേരളം; തമിഴ്‌നാട് പൊരുതുന്നുചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ തമിഴ്‌നാട് പൊരുതുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന എലൈറ്റ് ഗ്രൂപ്പ് മല്‍സരത്തില്‍ തമിഴ്‌നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്‌നാടിനെ 31/4 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. അവിടെ നിന്ന് എന്‍ ജഗദീഷനുമൊത്ത് നായകന്‍ ബാബ ഇന്ദ്രജിത്ത് തിരിച്ചുവരവ് നടത്തുമ്പോഴാണ് ജലജ് സക്‌സേന ജഗദീഷനെ(21) പുറത്താക്കിയത്.
എന്നാല്‍ ലഞ്ചിനു ശേഷം ഇന്ദ്രജിത്തും ഷാരൂഖ് ഖാനും മല്‍സരം കീഴ്‌മേല്‍ മറിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്തിനെ സന്ദീപ് വാര്യര്‍ പുറത്താക്കിയെങ്കിലും ഷാരൂഖ് ഖാന്‍ തമിഴ്‌നാടിനെ മുന്നോട്ട് നയിച്ചു. 82 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ഷാരൂഖ് ഖാനൊപ്പം 25 റണ്‍സുമായി എം മുഹമ്മദ് ആണ് ക്രീസില്‍.
ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ തമിഴ്‌നാടിനെ വരിഞ്ഞുകെട്ടാന്‍ കേരള ബൗളര്‍മാര്‍ക്കായിരുന്നു. എന്നാല്‍ നായകന്റെ കളി പുറത്തെടുത്ത അപരിജിത് ഷാരൂഖിനെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 135 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് അപരിജിതിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ ദിനേഷ് കാര്‍ത്തിക് തമിഴ്‌നാടിനായി ഇറങ്ങിയെങ്കിലും വെറും നാലു റണ്‍സെടുത്ത് പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും സന്ദീപ് വാര്യരും ചേര്‍ന്നാണ് തമിഴ്‌നാടിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ജലജ് സക്‌സേനയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു.
ഹോംഗ്രൗണ്ടായ തിരുവനന്തപുരത്തു നടന്ന തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മധ്യപ്രദേശിനോട് പരാജയപ്പെട്ട കേരളം വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാടിനെതിരേ ഇറങ്ങിയത്. സീസണില്‍ കേരളത്തിനു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു കഴിഞ്ഞ കളിയിലേത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss