|    May 23 Tue, 2017 6:29 pm
FLASH NEWS

മുന്‍ചക്രം പ്രവര്‍ത്തിച്ചില്ല; തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി

Published : 18th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ചക്രം പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി.
തിരുവനന്തപുരത്തുനിന്നു മുംബൈ വഴി ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 988 വിമാനമാണ് തിരിച്ചിറക്കിയത്. മുന്‍ചക്രം താഴാത്തതാണ് വിമാനം തിരിച്ചിറക്കാനുള്ള കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്.
വിമാനം പുറപ്പെട്ടപ്പോള്‍ തന്നെ മുന്‍ചക്രം പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്ര സാധ്യമല്ലെന്ന് പൈലറ്റ് അധികൃതര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം തിരിച്ചിറക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍ചക്രങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലാന്‍ഡിങില്‍ പ്രശ്‌നമുണ്ടാവുമെന്നതിനാല്‍ അപകടസാധ്യത സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളൊന്നും കൂടാതെ വിമാനം തിരിച്ചിറക്കാനായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day