|    Nov 24 Fri, 2017 6:30 pm
FLASH NEWS

മുന്‍ഗണനാ പട്ടിക : 15,000 അനര്‍ഹരെ ഒഴിവാക്കി

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്: ജില്ലയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരായ 15,000 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 6500 പേര്‍ സ്വയം ഒഴിവായവരാണ്. 8500 പേരെ പരിശോധനയില്‍ കണ്ടെത്തിയാണ് ഒഴിവാക്കിയത്. റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊടുവള്ളി, കൂടരഞ്ഞി പഞ്ചായത്തുകളിലായി നടത്തിയ റെയ്ഡില്‍ അനര്‍ഹമായി മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ട 20 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്ക്  സപ്ലൈ ഓഫിസിലെ റേഷനിങ്  ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെട്ട സംഘം കുന്ദമംഗലം പഞ്ചായത്തില്‍ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം എന്നീ സ്ഥലങ്ങളില്‍ പരിശോധന നടത്തി.  1000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടും നാലുചക്ര വാഹനവും സ്വന്തമായുള്ള 15  കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തിലും മുന്‍ഗണനേതര സബ്‌സിഡി ആനകൂല്യങ്ങളും  അനധികൃതമായി കൈപ്പറ്റുന്നതായി കണ്ടെത്തി.  ഇവര്‍ക്കെതിരെ  ശിക്ഷാ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടറോഡ് ശുപാര്‍ശ ചെയ്തു.  റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ യു വി അബ്ദുള്‍ഖാദര്‍, കെ സുധീര്‍, രമേഷ് കുമാര്‍,   എസ് ലളിതാഭായ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കൂടുതല്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി താലൂക്ക് തലങ്ങളില്‍ ശക്തമായ റെയ്ഡ് നടത്താന്‍ ജില്ലാ സപ്ലൈ ഓഫിസര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതോടൊപ്പം 2013 ഭക്ഷ്യസുരക്ഷാ നിയമ പ്രകാരവും 1955-ലെ ഇ സി ആക്ട് ഓര്‍ഡര്‍ പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇതുവരെ കോഴിക്കോട് ജില്ലയില്‍ 96 ശതമാനം വിതരണം നടത്തിക്കഴിഞ്ഞതായും അറിയിപ്പില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക