|    Aug 17 Thu, 2017 9:10 pm
FLASH NEWS

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ 3550 ആയി

Published : 4th August 2017 | Posted By: fsq

 

ആലത്തൂര്‍: താലൂക്കിലെ റേഷന്‍ കാര്‍ഡുകളില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവായവരെ വീണ്ടും ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ ഇന്നലെ വരെ 3550 ആയി. ജൂലൈ 20 മുതലാണ് ഇങ്ങനെ ഒഴിവാക്കിയവരെ ഉള്‍പ്പെടുത്താന്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത്. റേഷന്‍ കാര്‍ഡുകളിലെ മറ്റ് അപാകതകള്‍ പരിഹരിക്കാനുള്ള അപേക്ഷകള്‍ ഓണം കഴിഞ്ഞതിനു ശേഷമേ സ്വീകരിക്കുകയുള്ളൂ. ഇതിനുള്ള പേപ്പറുകള്‍ എത്തുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ പരാതികള്‍ സ്വീകരിച്ചു കഴിഞ്ഞതിനു ശേഷമേ പുതിയ കാര്‍ഡുകള്‍ നല്‍കുകയുള്ളൂ. പുതിയ കാര്‍ഡുകള്‍ അപാകതകള്‍ പരിഹരിച്ച് സപ്തംബര്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ സിജി പ്രസന്നകുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക