|    May 24 Wed, 2017 3:13 pm
FLASH NEWS

മുന്‍കൂര്‍ ജാമ്യത്തിനായി ബാലകൃഷ്ണപിള്ള ഹൈക്കോടതിയില്‍

Published : 6th August 2016 | Posted By: mi.ptk

balakrishnapillai

കൊട്ടാരക്കര: ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി വിവാദത്തിലായ ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി പിള്ള ഹൈക്കോടതിയിലേയ്ക്ക്. വ്യാഴാഴ്ചയാണ് പത്തനാപുരം പോലീസ് ഡിജിപിയുടെ നിര്‍ദേശമനുസരിച്ച് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസെടുത്തത്.
നിമയവിദഗ്ധരുമായുള്ള കൂടിയാലോചന അന്തിമഘട്ടത്തിലാണ്. ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനാകും പിള്ളയ്ക്ക് വേണ്ടി ഹാജരാകുക.
പിള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ കോടതിയുടെ തീരുമാനത്തിന് ശേഷം മാത്രമേ പോലീസ് പിള്ളയില്‍ നിന്ന് മൊഴിയെടുക്കൂ എന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം,താന്‍ ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗം നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബാലകൃഷ്ണപിള്ള.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day