|    Sep 23 Sun, 2018 12:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുന്‍കൂര്‍ ജാമ്യം തേടി ഷാനുവും ചാക്കോ ജോണും ഹൈക്കോടതിയെ സമീപിച്ചു

Published : 30th May 2018 | Posted By: kasim kzm

കൊച്ചി: കെവിന്‍ വധക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്യുംമുമ്പ് പ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫയല്‍ ചെയ്‌തെങ്കിലും ഹരജി പരിഗണനയ്‌ക്കെത്തിയിരുന്നില്ല. ഹരജി ഇന്ന് പരിഗണനയ്‌ക്കെത്തിയേക്കുമെന്ന സൂചനയ്ക്കിടെയാണ് ഇരുവരും അറസ്റ്റിലായ വാര്‍ത്തയെത്തിയത്. കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിരപരാധിയായ തങ്ങളെ അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കാന്‍ ഉത്തരവിടണമെന്നാണ് ഇരുവരും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. കെവിന്‍ എന്ന യുവാവ് തന്റെ സഹോദരിയെ പ്രേമിച്ച് വിവാഹം കഴിച്ചതറിഞ്ഞ താന്‍ കെവിന്റെ വീട്ടിലെത്തുകയും അയാളുമായി വാക്തര്‍ക്കമുണ്ടാവുകയും ചെയ്തതിനപ്പുറം കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷാനു ചാക്കോ ഹരജിയില്‍ പറയുന്നത്. ഷാനുവിനെ ഒന്നാംപ്രതിയും പിതാവ് ചാക്കോ ജോണിനെ അഞ്ചാംപ്രതിയുമാക്കിയാണ് കേസെടുത്തിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss