|    Nov 22 Thu, 2018 2:19 am
FLASH NEWS

മുന്‍കാല ശുചീകരണ അനാസ്ഥ; ജില്ല രോഗഭീഷണിയിലേക്ക്

Published : 20th August 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറം ജില്ലയിലു ണ്ടായ പ്രളയ ദുരിതത്തില്‍ നി ന്നും മോചിതരാവുന്നതിനിടെ നാട്ടുകാരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗ ഭീഷണിയാണ്. ജില്ലയിലെ മൂന്നിലൊന്ന് ശതമാനം ആളുകളും പ്രളയത്തിന്റെ ദുരിതം പേറിയവരാണ്. ഇവരും ബാക്കിയുള്ളവരുമാണ് ഇനി ആരോഗ്യ പ്രശ്‌നം നേരിടുക.
ജില്ലയില്‍ പ്രളയം ബാധിക്കുന്നതിന് തൊട്ടുമുമ്പ് നടത്തേണ്ട ശുചീകരണത്തിലെ അനാസ്ഥയാണ് ഇതിന് പ്രധാനമായും കാരണമാവുക. മഴക്കാലത്തിന് തൊട്ടു മുമ്പ് പോ ലും ശുചീകരണമോ മറ്റോ കാര്യമായി ചെയ്തിട്ടില്ല. പലയിടങ്ങളിലും വൃത്തി ഹീനമായി കിടന്നിരുന്ന പ്രദേശത്ത് വെള്ളം കയറിയതോടെ ജില്ലയിലെല്ലാ ഭാഗത്തേക്കും രോഗാണുക്കള്‍ വ്യാപിക്കാനുള്ള സാധ്യതയാണുണ്ടായത്. നഗരസഭ കേന്ദ്രീകരിച്ചുള്ള ഹെല്‍ത്ത് വിഭാഗമാണ് കാര്യമായ അനാസ്ഥ കാണിച്ചിട്ടുള്ളത്.
വൃത്തിഹീനമായ ഹോട്ടലുകളും കിണറുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിഹീനമായ താമസ സ്ഥലവും പരിശോധിക്കാനോ നടപടിയെടുക്കാനോ ആരോഗ്യ വകുപ്പ് ധൈര്യപ്പെട്ടിട്ടില്ല. പലപ്പോഴും ഹോട്ടല്‍ പരിശോധനയെന്ന പേരില്‍ ചില അച്ചാര്‍ വില്‍ക്കുന്ന പെട്ടിക്കടകള്‍ പരിശോധിക്കുക മാത്രമാണ് ചെയതുവരുന്നത്. ഏതെങ്കിലും ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചാല്‍ തന്നെയും വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കുകയാണ് ചെയ്യുന്നത്. രേഖകളില്‍ പേര് വരാനുള്ള സേവനത്തില്‍ മാത്രമാണ് താല്‍പര്യം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവരുടെ താമസ സ്ഥലം പോലും പരിശോധിക്കാറില്ലെന്നതാണ് നിലവിലുള്ള അവസ്ഥ. ഇവരുടെ വൃത്തിഹീനമായ സ്ഥലങ്ങളും മ റ്റും വെള്ളക്കെട്ടില്‍ വ്യാപിച്ചത് കാര്യമായ പ്രത്യാഘാതമുണ്ടാക്കും. നിലവില്‍ കൊതുക് ശല്യവും രൂക്ഷമാണ്. എല്ലായിടങ്ങളിലും കിണറുകളും സെപ്റ്റിക് ടാങ്കുകളും ഒന്നായിട്ടുണ്ട്. പല ഹോട്ടലുകളിലും ഇപ്പോ ഴും ചുടുവെള്ളവും പച്ചവെള്ള വും കൂട്ടിയോജിപ്പിച്ചാണ് നല്‍കുന്നത്. ഇത് കൂടുതല്‍ രോഗാവസ്ഥയുണ്ടാക്കാനും കാരണമാവും.
ക്ലോറിനേഷന്‍ പൗഡര്‍ ചെന്ന് ചോദിച്ചാല്‍ പോലും ഗോഡൗണില്‍ പോയി എടുത്തു കൊടുക്കാന്‍ മടി കാണിച്ച് ഇല്ലെന്ന് പറഞ്ഞ് മടക്കിയയക്കുന്നതായിരുന്നു പ്രളയത്തിന് തൊട്ടു മുമ്പുണ്ടായിരുന്ന ഹെ ല്‍ത്ത് വിഭാഗത്തിന്റെ സ്ഥിതി. പ്രളയത്തിന് ശേഷം സജീവമായി രംഗത്ത് വരുന്നുണ്ടെങ്കിലും മുമ്പത്തെ ശുചീകരണക്കുറവ് എത്രത്തോളം തരണം ചെയ്യുമെന്ന് കണ്ടറിയേണ്ടി വരും. എന്‍എസ്എസ്, കുടുംബശ്രീ, വിവിധ ക്ലബ്ബുകളും ഇപ്പോള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
ഇതിനൊപ്പം ആരോഗ്യ വകുപ്പ് കാര്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ പകര്‍ച്ചാ രോഗങ്ങളുടെ ജില്ലയാവുന്നത് നേരില്‍ കാണേണ്ടി വന്നേക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ (48) മരണം റിപ്പോര്‍ട്ട് ചെയ്തും മലപ്പുറം ജില്ലയിലാണെന്നതും പ്രളയ ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജില്ലയിലെ 184 ദുരിതാശ്വാസ ക്യാംപുകളിലായി 33,658 ആളുകളാണ് ഇപ്പോള്‍ താമസിച്ചു വരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss