|    Apr 22 Sun, 2018 8:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്നേറാന്‍ റയല്‍, യുവന്റസ്, ഡോട്മുണ്ട് ഇന്നു കളത്തില്‍

Published : 18th October 2016 | Posted By: SMR

മാഡ്രിഡ്/പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ജയത്തോടെ നോക്കൗട്ട്‌റൗണ്ടിന് ഒരു പടി കൂടി അടുക്കാനുറച്ച് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്, മുന്‍ വിജയികളായ യുവന്റസ് എന്നിവര്‍ ഇന്നു മൂന്നാംറൗണ്ട് ഗ്രൂപ്പു മല്‍സരങ്ങള്‍ക്കിറങ്ങും. ജര്‍മനിയിലെ കരുത്തരായ ബൊറൂസ്യ ഡോട്മുണ്ട്, ഇംഗ്ലീഷ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി എന്നിവരും പോര്‍ക്കളത്തിലിറങ്ങുന്നുണ്ട്.
ഗ്രൂപ്പ് എച്ചില്‍ ഫ്രഞ്ച് ടീം ഒളിംപിക് ലിയോണിനെയാണ് യുവന്റസ് നേരിടുന്നത്. മറ്റൊരു കളിയില്‍ സെവിയ്യ ഡയനാമോ സെഗ്രബുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ പോര്‍ട്ടോ ക്ലബ്ബ് ബ്രൂഗെയുമായും ലെസ്റ്റര്‍ എഫ്‌സി കോപന്‍ഹേഗനുമായും ഗ്രൂപ്പ് എഫില്‍ റയല്‍ ലെഗിയ വാര്‍സോയുമായും ഡോട്മുണ്ട് സ്‌പോര്‍ട്ടിങ് ലിസ്ബണുമായും ഗ്രൂപ്പ് ഇയില്‍ ടോട്ടനം ഹോട്‌സ്പര്‍ ബയേര്‍ ലെവര്‍ക്യുസനുമാ യും മൊണാക്കോ സിഎസ്‌കെ എയുമായും മാറ്റുരയ്ക്കും.
വന്‍ വിജയം ലക്ഷ്യമിട്ട് റയല്‍
ദുര്‍ബലരായ ലെഗിയക്കെതിരേ വമ്പന്‍ ജയം കൊയ്യാമെന്ന പ്രതീക്ഷയോടെയാണ് റയ ല്‍ ഇന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്. സ്പാനിഷ് ലീഗില്‍ ശനിയാഴ്ച നടന്ന മല്‍സരത്തില്‍ റയല്‍ ബെറ്റിസി നെ 6-1നു മുക്കിയതിന്റെ ആവേശത്തിലാണ് റയല്‍.
ഇത്തവണ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തില്‍ സ്‌പോര്‍ട്ടിങിനെ 2-1നു തോല്‍പ്പിച്ചുകൊണ്ട് തുടങ്ങിയ റയലിന് കഴിഞ്ഞ മല്‍സരത്തില്‍ ഡോട്മുണ്ടുമായി 2-2ന്റെ സമനില വഴങ്ങേണ്ടിവന്നിരുന്നു.
രണ്ടു മല്‍സരത്തില്‍ നിന്ന് ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റ് വീതം നേടി ഡോട്മുണ്ടും റയലുമാണ് ഗ്രൂപ്പ് എഫില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. ഇന്ന് മികച്ച ജയം കൊയ്താല്‍ റയലിന് ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറാനാവും.
ചില പ്രമുഖ താരങ്ങള്‍ പരിക്കേറ്റു പുറത്താണെങ്കിലും അത് തങ്ങള്‍ക്കു തിരിച്ചടിയല്ലെന്നു ബെറ്റിസിനെതിരായ കഴിഞ്ഞ കളിയിലെ വന്‍ ജയത്തോടെ റയ ല്‍ തെളിയിച്ചുകഴിഞ്ഞു. സെര്‍ജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച്, ഹാമിഷ് റോഡ്രിഗസ്, ഫാബിയോ കൊണ്‍ട്രാവോ, കസേമിറോ പരിക്കുമൂലം പുറത്തിരിക്കുന്നത്. ബ്രസീല്‍ ഡിഫന്റര്‍ മാര്‍സെലോ പരിക്കുഭേദമായി റയല്‍ നിരയില്‍ തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ട്.
ഡോട്മുണ്ടും സ്‌പോര്‍ട്ടി ങും തമ്മിലുള്ള ഗ്രൂപ്പിലെ മറ്റൊരു മ ല്‍സരം തീപാറുമെന്നാണ് വിലയിരുത്തല്‍. മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതു നില്‍ക്കുന്ന സ്‌പോര്‍ട്ടിങിന് ജയിക്കാനായാല്‍ നില മെച്ചപ്പെടുത്താം.
കിയേലിനിയില്ലാതെ യുവന്റസ്
പ്രതിരോധത്തിലെ മിന്നുംതാരമായ ജോര്‍ജിയോ കിയേലിനിയി ഇല്ലാതെയാണ് യുവന്റസ് ഇന്ന് ലിയോണിന്റെ മൈതാനത്തെത്തുന്നത്. രണ്ടു മല്‍സരങ്ങളില്‍ നിന്ന് ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റോടെ യുവന്റസും സെവിയ്യയയുമാണ് ഗ്രൂപ്പ് എച്ചില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. മൂന്നു പോയിന്റുള്ള ലിയോണാണ് മൂന്നാമത്.
ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ സെവിയ്യയുമായി ഗോള്‍രഹിത സമനില വഴങ്ങിയ യുവന്റസ് രണ്ടാമത്തെ മല്‍സരത്തില്‍ ഡയ നാമോ സെഗ്രബിനെ 4-0നു തകര്‍ത്ത് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.
നോക്കൗട്ട്‌റൗണ്ട് തേടി ലെസ്റ്റര്‍
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണെങ്കിലും ചാംപ്യന്‍സ് ലീഗില്‍ ലെസ്റ്ററിനെ ഇതൊന്നും ബാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗിനു യോ ഗ്യത കരസ്ഥമാക്കിയ ലെസ്റ്റര്‍ നോക്കൗട്ട്‌റൗണ്ടിന് കൈയെത്തുംദൂരത്താണ്. ആദ്യ രണ്ടു മ ല്‍സരങ്ങളിലും ജയിച്ച് ഗ്രൂപ്പില്‍ തലപ്പത്തു നില്‍ക്കുന്ന ലെസ്റ്ററിന് ഇന്നും ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഏറക്കുറെ ഉറപ്പാക്കാം.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന കളിയില്‍ ചെല്‍സിയോട് 0-3നു തകര്‍ന്നടിഞ്ഞ ലെസ്റ്റര്‍ ഇന്നു ജയത്തോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ചെല്‍സിക്കെതിരേ വിശ്രമമനുവദിക്കപ്പെട്ട അല്‍ജീരിയന്‍ പ്ലേമേക്കര്‍ റിയാദ് മെഹ്‌റസ് ലെസ്റ്ററിന്റെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നാണ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss