|    Mar 24 Fri, 2017 3:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മുന്നൂറോളം തൊഴിലാളികള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണം വിതരണം ചെയ്തു

Published : 8th August 2016 | Posted By: SMR

ദോഹ: രാജ്യത്തെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന  300 ഓളം തൊഴിലാളികള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായാണ് വിതരണം നടന്നത്.
സന്നദ്ധ പ്രവര്‍ത്തകരായ ഖത്തരി യുവാക്കളുടെ സഹകരണത്തോടെയാണ് ഭക്ഷണവും വെള്ളവും ജ്യൂസും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്. ‘ബീറ്റ് ദ ഹീറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. ഒമ്പത് ഖത്തരി യുവ സംഘമാണ് പരിപാടിയില്‍ പങ്കാളികളായത്. ഇതില്‍ അഞ്ചെണ്ണം വനിതകളുടെ സംഘമാണ്.
ഖത്തര്‍ ചാരിറ്റിയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗം അംബാസഡര്‍ ക്യാപ്റ്റന്‍ ആദില്‍ ലാമിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ വേനലില്‍ പിന്തുണക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുടെ വേനല്‍ക്കാല പരിപാടികളുടെ ഭാഗമായാണിത്.
തൊഴിലാളികളെ പിന്തുണക്കുന്നതിനും അവരുടെ ജോലി സാഹചര്യം സുഗമമാക്കുന്നതിനുമാണ്  ഇത്തരമൊരു പദ്ധതിയുമായി തങ്ങള്‍ മുന്നിട്ടിറങ്ങിയതെന്ന് ക്യാപ്റ്റന്‍ ലാമി പറഞ്ഞു.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ പദ്ധതിയെന്ന് ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ അലി അല്‍ഗരീബ് പറഞ്ഞു. രാജ്യത്തെ തൊഴിലാളികള്‍ക്ക് വേണ്ടി ഖത്തര്‍ ചാരിറ്റി നേരത്തെയും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

(Visited 40 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക