|    Nov 17 Sat, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുന്നാക്ക സാമ്പത്തിക സംവരണം: സര്‍ക്കാര്‍ പിന്തിരിയണമെന്ന് മെക്ക

Published : 3rd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് പത്തുശതമാനം മുന്നോക്ക സാമ്പത്തിക സംവരണമേര്‍പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്നാക്ക വിഭാഗങ്ങളോടും സംവരണ സമുദായങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക).
സാമ്പത്തിക സംവരണാവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ച എന്‍എസ്എസിനെക്കൊണ്ട് ഹരജി പിന്‍വലിപ്പിച്ച പരമോന്നത നീതിപീഠത്തിന്റെ മുന്‍കാല വിധികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി എന്‍എസ്എസിനേയും മുന്നോക്ക സമുദായങ്ങളേയും പ്രീണിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. സുപ്രിംകോടതിയുടെ ഒമ്പതംഗബഞ്ച് നിരാകരിച്ച സാമ്പത്തിക സംവരണം സുപ്രിം കോടതിയുടെ സപ്തംബര്‍ അവസാനവാരത്തെ കോടതി ഉത്തരവിന്റെ മഷിയുണങ്ങുംമുമ്പ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദും ജന.സെക്രട്ടറി എന്‍ കെ അലിയും സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഈമാസം എട്ടിന് സംവരണസമുദായ മുന്നണി നേതാക്കളുടെ സെക്രട്ടറിയേറ്റ് ധര്‍ണ വിജയിപ്പിക്കും. ദേവസ്വം ബോര്‍ഡിലെ അഹിന്ദുക്കളുടെ 18 ശതമാനം സംവരണ വിഹിതം അര്‍ഹരായ പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്ന എഴുപതിലധികം മറ്റു പിന്നാക്കങ്ങള്‍ക്ക്(ഒബിഎച്ച്) ആനുപാതികമായി വീതിച്ചു നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss