|    Nov 21 Wed, 2018 11:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുന്നാക്ക സംവരണത്തിനെതിരേ എസ്ഡിപിഐ ധര്‍ണ ഇന്ന്

Published : 19th December 2017 | Posted By: kasim kzm

കോഴിക്കോട്: മുന്നാക്ക ജാതി സംവരണം ഏര്‍പ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എസ്ഡിപിഐ സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, മുന്നാക്ക ജാതിക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. രാവിലെ 10ന് കലക്ടറേറ്റുകള്‍ക്കു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കണ്ണൂരിലും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍ കോഴിക്കോട്ടും അജ്മല്‍ ഇസ്മായില്‍ കാസര്‍കോടും, സെക്രട്ടറിമാരായ റോയി അറയ്ക്കല്‍ കൊല്ലത്തും പി കെ ഉസ്മാന്‍ കോട്ടയത്തും, സെക്രട്ടേറിയറ്റംഗങ്ങളായ പി അബ്ദുല്‍ ഹമീദ് മലപ്പുറത്തും കെ കെ അബ്ദുല്‍ ജബ്ബാര്‍ തൃശൂരിലും സംസ്ഥാന സമിതി അംഗങ്ങളായ വി ടി ഇഖ്‌റാമുല്‍ ഹഖ് എറണാകുളത്തും എം ഫാറൂഖ് പത്തനംതിട്ടയിലും ഇ എസ് ഖാജാ ഹുസയ്ന്‍ ആലപ്പുഴയിലും വി എം ഫഹദ് ഇടുക്കിയിലും കെ കെ ഹുസയ്ര്‍ പാലക്കാടും, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി വയനാടും ധര്‍ണ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss