|    Nov 19 Mon, 2018 11:02 pm
FLASH NEWS

മുന്നാക്ക സംവരണം നടപ്പാവുന്ന കാര്യമല്ല: തുഷാര്‍ വെള്ളാപ്പള്ളി

Published : 16th December 2017 | Posted By: kasim kzm

കോഴിക്കോട്: മൂന്നാക്ക സംവരണം നടപ്പാവുന്ന കാര്യമല്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആളുകളെ തമ്മില്‍ തെറ്റിക്കാനുള്ള ശ്രമം മാത്രമാണത്. ഇന്ത്യയിലാകെ ബാധിക്കുന്ന ഭരണഘടനാപരമായ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്‍ഡിഎ നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കേണ്ട എന്നാണ് ബിഡിജെഎസ് സംസ്ഥാന സമിതിയുടെ തീരുമാനം.അധികാരത്തില്‍ എത്താന്‍ വേണ്ടിയാണ് മല്‍സരിക്കുന്നത്. ആരുടെ കൂടെയെന്നത് ആലോചിച്ച് തീരുമാനിക്കും. എന്‍ഡിഎയില്‍ നില്‍ക്കുന്നതില്‍ തൃപ്തിയോ അതൃപ്തിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss