|    Jan 19 Thu, 2017 9:59 am

മുന്നാക്ക പ്രീണനത്തിനു ചട്ട ലംഘനം; കണ്ടില്ല, കേട്ടില്ല, മിണ്ടില്ല

Published : 5th December 2015 | Posted By: SMR

അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴാണ് മുന്നാക്ക സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് 15 കോടി രൂപ നല്‍കുന്നതു സംബന്ധിച്ച ഭരണാനുമതി ( അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ എന്ന എ എസ്) നല്‍കി ഉത്തരവിറക്കിയത്. ( ജിഒ( ആര്‍ടി) നമ്പര്‍ 4746/ 2015/ജിഎഡി). ഈ തുക മുഴുവന്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാ ന്‍ അര്‍ഹരായ വരുമാന പരിധിയില്‍പ്പെട്ടവര്‍ ഇല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ ഒരു ഔദാര്യംകൂടിചെയ്തു. സ്‌കോളര്‍ഷിപ്പ് ലഭിക്കാവുന്നവരുടെ പ്രായപരിധി 35 വയസ്സാക്കി. വരുമാന പരിധി ആറ് ലക്ഷമാക്കുകയും ചെയ്തു. ആദ്യം പ്രായപരിധിയും വരുമാനപരിധിയും കുറവായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും വി കെ ഇബ്രാഹിം കുഞ്ഞിനും പി കെ അബ്ദുറബ്ബിനും മഞ്ഞളാംകുഴി അലി ക്കും അതിലെ ചട്ടലംഘനം പ്രശ്‌നമായില്ല. അറിയാത്തതല്ല കാര്യം. എന്നാല്‍, മുസ്‌ലിംകള്‍ക്കോ മറ്റോ ഇത്‌പോലൊരു ആനുകൂല്യം അങ്ങനെയൊരു സമയത്ത് അുവദിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി എന്ന് ആലോചിക്കാവുന്നതാണ്. സംഘപരിവാരം രംഗത്തിറങ്ങുന്നത് പിന്നത്തെ കാര്യം. ആദ്യം ധനമന്ത്രി അതില്‍ ഒപ്പുവച്ചിട്ടു വേണ്ടേ. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന ഒ രാജഗോപാല്‍ ആ വഴിവിട്ട ഉത്തരവിനോടു മൗനം പുലര്‍ത്തുന്നത് സ്വാഭാവികം. പ ക്ഷേ, ഇഞ്ചോടിഞ്ച് മല്‍സരത്തിലായിരുന്ന ഇടത്മുന്നണിയോ സിപിഎമ്മോ മിണ്ടിയില്ല. മുന്നാക്ക സമുദായ ആനുകൂല്യം ചട്ടം ലംഘിച്ചും അനുവദിക്കാം; ചട്ടങ്ങള്‍ക്ക് ഉള്ളില്‍നിന്നുകൊണ്ടുപോലും മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും ഒന്നും കൊടുത്തുപോവരുത്. എന്നിട്ടു പറയുന്നതു നേരേ തിരിച്ചും. മുന്നാക്ക സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ മുന്നാക്ക വിഭാഗ കമ്മീഷ ന്‍ രൂപീകരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. അത്തരമൊരു കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമസഭ യിലോ പുറത്തോ ഉള്ള ഭരണഘടനാ വിദഗ്ധര്‍ പറയുന്നില്ല. നാഴികയ്ക്കു നാല്‍പ്പത് വട്ടമെന്നപോലെ ചട്ടങ്ങളും ഭരണഘടനയും ഉദ്ധരിച്ചു സംസാരിക്കുന്ന മലപ്പുറം ജില്ലക്കാരനായ മന്ത്രി ആര്യാടന്‍ മുഹമ്മദും അത് അറിഞ്ഞ മട്ടില്ല. ചില സത്യങ്ങള്‍ പറഞ്ഞുപോയാല്‍ വര്‍ഗീയവാദിയായിപ്പോകുമോ എന്നാണ് ആശങ്ക. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് മുസ്‌ലിംകളും മറ്റു പിന്നാക്കക്കാ രും എതിരു നില്‍ക്കാറേയില്ല. തിരിച്ചുകിട്ടാത്ത സൗമനസ്യം. മുന്നോക്ക സമുദായ കമ്മീഷന്‍ രൂപീകരിക്കുന്നതിനെ സാധൂകരിക്കുന്ന ഭരണഘടനാ വകുപ്പുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെക്ക ( മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍) സംസ്ഥാന കൗണ്‍സില്‍ ഒരു പ്രമേയവും ഇക്കാര്യത്തില്‍ പാസാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്തതാണ് മുന്നാക്ക സമുദായ കമ്മീഷന്‍. ജനസംഖ്യയില്‍ 11 ശതമാനമുള്ള നായര്‍ സമുദായത്തിനും ഒന്നര ശതമാനമുള്ള ബ്രാഹ്മണര്‍ക്കും ഏഴര ശതമാനമുള്ള മുന്നാക്ക ക്രൈസ്തവ ര്‍ക്കും വേണ്ടിയുള്ള കമ്മീഷന് പ്രവര്‍ത്തിക്കാന്‍ പ്രതിവര്‍ഷം നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നത് 100 കോടി രൂപയാണെന്നു മെക്ക. ക്ഷേത്രങ്ങളിലെ പണം നിക്ഷേപിക്കുന്ന ബാങ്കുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ കൊടുക്കുന്നതിനെപ്പോലും എതിര്‍ക്കുകയാണ് വെള്ളാപ്പള്ളി. സാങ്കേതികമായി പറഞ്ഞാല്‍ മുന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പും മുന്നാക്ക ക്ഷേമ കമ്മീഷനുള്ള വിഹിതവും പിന്നാക്ക വിഭാഗങ്ങളുടെകൂടി നികുതിപ്പണമാണ്. എന്നിട്ടും പഴി മാത്രം ബാക്കി.
മലപ്പുറം -കോഴിക്കോട് റോഡില്‍ കിഴക്കേത്തല ജങ്ഷനില്‍നിന്ന് പാണക്കാട്ടേക്കുള്ള മനോഹരമായ റോഡ് വെള്ളാപ്പള്ളി നടേശന്‍ കണ്ടിട്ടുണ്ടാവണം. അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞ് അറിഞ്ഞിട്ടുണ്ടാവണം അതിന്റെ ഭംഗിയെപ്പറ്റി. അതാണ് മലപ്പുറം ജില്ലയുടെ മൊത്തം സ്ഥിതി എന്ന് അദ്ദേഹമങ്ങ് ഉറപ്പിച്ചുവെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ആ ജില്ലയെ പ്രത്യേകമായി ചൂണ്ടിയുള്ള ആക്രമണം. വികസനമെല്ലാം മലപ്പുറത്തേക്ക് പോവുന്നുവെന്നാണ് വിമര്‍ശനം. മലപ്പുറം കേരളത്തിലെ 14ല്‍ ഒരു ജില്ലയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മറ്റ് 13 ജില്ലകള്‍ക്കും അര്‍ഹതപ്പെട്ടതെല്ലാം മലപ്പുറവും അര്‍ഹിക്കുന്നു. റോഡുകള്‍, പാല ങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ മേഖലകളില്‍ തൊഴിലുകള്‍ ന ല്‍കുന്ന സര്‍ക്കാര്‍ നിക്ഷേ പം, അല്ലെങ്കില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്വകാര്യ നിക്ഷേപം എന്നിങ്ങനെ എന്തെ ല്ലാമാണോ സാമൂഹിക പുരോഗതിയുടെ തൂണുകള്‍ അതെല്ലാം. പക്ഷേ, അ തും അതിലപ്പുറവും മലപ്പുറത്തേക്കു പോവുന്നു എന്നാണ് സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി വെള്ളാപ്പള്ളി നടത്തുന്നതും കുറേക്കാലമായി ഓങ്ങിവച്ചതുമായ കടന്നാക്രമണങ്ങളിലെ പ്ര ധാന പരിഭവം. മലപ്പുറമങ്ങനെ സ്വയം അര്‍ഹിക്കാത്ത തും മറ്റു ജില്ലകളും പ്രദേശങ്ങ ളും അര്‍ഹിക്കുന്നതുമൊക്കെ വലിച്ചുവാരിത്തിന്ന് ചീര്‍ത്തു വീര്‍ത്തിരിക്കുന്നു. ഛെ, മോശം. ഈ ആക്ഷേപത്തിന് മറ്റൊരു തലയും തലവുംകൂടിയു ണ്ട്. മലപ്പുറം ഒരു മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ്; മലപ്പുറത്തേക്കു കിട്ടുന്നതിന്റെയെല്ലാം ഗുണഭോക്താക്കള്‍ മുസ്‌ലിംകളാണ്.
എന്നാല്‍, എന്താണ് യഥാര്‍ഥ സ്ഥിതി? മലപ്പുറം ജില്ല വിഭജിക്കണം എന്നു സമീപകാലത്ത് മലപ്പുറത്തുനിന്ന് ഉയര്‍ന്ന ആവശ്യത്തിന്റെ വിശദാംശങ്ങളിലേക്കു പോയാല്‍ അത് മനസ്സിലാവും. ഇപ്പോഴും സജീവമായി നില്‍ക്കുന്നതും മലപ്പുറത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജണ്ടയിലേക്ക് വന്നുകയറിക്കഴിഞ്ഞിരിക്കുന്നതുമായ വിഷയമാണ് ജില്ലാ വിഭജനം. തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല വേണമെന്ന ആവശ്യം എ ന്തുകൊണ്ട് എന്ന് അന്വേഷിച്ചു പോയാല്‍ അതില്‍ വെള്ളാപ്പള്ളിക്കുള്ള മറുപടിയുമുണ്ട്.

(തുടരും)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക