|    Jul 21 Sat, 2018 11:08 pm
FLASH NEWS

മുന്നറിയിപ്പ് വിഫലം; കടലില്‍ കുളിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല

Published : 8th September 2017 | Posted By: fsq

 

ചാവക്കാട്: വിദ്യാര്‍ഥി മരിച്ച സംഭവത്തിന് ശേഷവും കടലില്‍ കുളിക്കുന്നവരുടെ എണ്ണത്തിന് കുറവില്ല. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേരാണ് കടല്‍ കാണാന്‍ ബ്ലാങ്ങാട് ബീച്ചിലെത്തിയത്. അവധിക്കാലമായതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബസമേതമായിരുന്നു പലരും ബീച്ചിലെത്തിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവമൊന്നും കൂസാതെ പലരും കടലില്‍ ഇറങ്ങി. മദ്യപിച്ച് കടലില്‍ ഇറങ്ങുന്നവരാണ് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇക്കൂട്ടരെ കരയ്ക്കുകയറ്റാന്‍ പലപ്പോഴും ബലം പ്രയോഗിക്കേണ്ട അവസ്ഥയാണ്. വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് പോലിസ് ബീച്ചില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. വലിയ തിരക്കനുഭവപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ ചാവക്കാട് പോലീസ്  ബീച്ചിലെത്തി പരിശോധന നടത്തി. അവധിക്കാലം കഴിയുന്നതുവരെ ബീച്ചില്‍ പോലിസ് സുരക്ഷ ശക്തമാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss