|    Jul 28 Fri, 2017 2:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം പകര്‍പ്പവകാശ വെബ്‌സൈറ്റിനും വ്യാജന്‍

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോപ്പിറൈറ്റ് രജിസ്‌ട്രേഷന്‍ ഓഫിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന ധാരണയുണ്ടാക്കുന്ന വിധം www.copyright.in എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വ്യവസായ നയ പ്രോല്‍സാഹനവകുപ്പ് അറിയിച്ചു. സാഹിത്യം, കല, നാടകം, സംഗീതം, ശബ്ദലേഖനം, ചലച്ചിത്രം എന്നിവയുമായി ബന്ധപ്പെട്ട സൃഷ്ടികളുടെ സംരക്ഷണത്തിന് ഈ വെബ്‌സൈറ്റ് അപേക്ഷകള്‍ ക്ഷണിക്കുന്നതായും അറിവുലഭിച്ചിരിക്കുന്നു. ഈ അവകാശവാദം തട്ടിപ്പും പൊതുജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്.
വ്യവസായ നയ പ്രോല്‍സാഹന വകുപ്പിനോ, കോപ്പിറൈറ്റ് ഓഫിസിനോ ഈ വെബ്‌സൈറ്റുമായി യാതൊരുബന്ധവുമില്ല. www.copyright.gov.in എന്നതാണ് കോപ്പിറൈറ്റ് ഓഫിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. കോപ്പിറൈറ്റ് രജിസ്‌ട്രേഷനും കോപ്പിറൈറ്റുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും  മന്ത്രാലയം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക