|    Jul 16 Mon, 2018 8:17 pm
FLASH NEWS

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കിയെന്ന് ആക്ഷേപം

Published : 13th October 2016 | Posted By: Abbasali tf

കുരുതിക്കളം: മുന്‍കൂര്‍ അറിയിപ്പില്ലാതെ വൈദ്യുതി ലൈന്‍ ഓഫാക്കിയതിനാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും വന്‍ നഷ്ടം.ഇന്നലെ രാവിലെ എട്ടോടെയാണ് പഞ്ചായത്തിലെ പ്രധാന ലൈന്‍ കടന്നു പോകുന്ന കറുകപ്പള്ളി ഫീഡര്‍ ഓഫാക്കിയത്. മണിക്കൂറുകള്‍ക്കു ശേഷവും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബി ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണിയാണെന്നും വൈകിട്ടോടെയാണ് പുനസ്ഥാപിക്കുകയുള്ളുവെന്നായിരുന്നു അധികൃതരുടെ മറുപടി.വൈദ്യുതി ഇല്ലാത്തതിനാല്‍ മേഖലയിലെ ഹോട്ടല്‍, ബേക്കറി, കോള്‍ഡ് സ്‌റ്റോറേജുകള്‍ തുങ്ങിയ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി.ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന മാംസം, മത്സ്യം,ഐസ് ക്രീം തുടങ്ങിയവ ഉപയോഗ ശൂന്യമായി. പത്രമാധ്യമങ്ങളില്‍ അറിയിപ്പുകൊടുത്ത ശേഷമായിരുന്നു മുന്‍ കാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. വൈകിട്ട് അഞ്ചോടെയാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss