|    Oct 24 Tue, 2017 11:31 am
FLASH NEWS

മുന്നണിയുടെ വിജയത്തിനായി യുവാക്കള്‍ ജാഗരൂകരാവണം: കെ എം മാണി

Published : 15th February 2016 | Posted By: SMR

വാഗമണ്‍: വരുന്ന തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നില്‍ക്കുന്ന മുന്നണി വിജയിക്കണമെന്നും അതിനായി യുവാക്കള്‍ ജാഗരൂകരാകണമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി എംഎല്‍എ. കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ ദ്വിദിന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസിനെതിരെയുള്ള ഗൂഡാലോചനകള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും സത്യം താമസിക്കാകെ ജനങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം യുവജന മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.ജോയി അബ്രാഹം എംപി മുഖ്യപ്രഭാഷണം നടത്തി. ജോസഫ് എം പുതുശ്ശേരി, കുര്യാസ് കുമ്പളക്കുഴി, അഡ്വ.ജോബ് മൈക്കില്‍, അഡ്വ. മുഹമ്മദ് ഇക്ബാല്‍, സണ്ണി തെക്കേടം, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, എ കെ സെബാസ്റ്റ്യന്‍, സാബു പ്ലാത്തോട്ടം, സാജന്‍ തോടുക, സണ്ണി പോരുന്നക്കോട്ട്, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ജോളി മടുക്കകുഴി, അജിത് മുതിരമല, പ്രവീണ്‍ രാമചന്ദ്രന്‍, അന്‍സാരി പാലയംപറമ്പില്‍, ബിജു പറപ്പള്ളി, ടോമി ഓമല്ലൂക്കാരന്‍, സന്തോഷ് കമ്പകം, സാബു കുന്നന്‍, ജോയി സി കാപ്പന്‍, ഗൗതം എന്‍ നായര്‍, രാജന്‍ കുളങ്ങര, കുഞ്ഞുമോന്‍ മാടപ്പാട്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക