|    May 27 Sat, 2017 12:42 am
FLASH NEWS

മുന്നണിമാറ്റ തീരുമാനം ചരല്‍കുന്നിലെന്ന് കേരള കോണ്‍ഗ്രസ്(എം)

Published : 31st July 2016 | Posted By: mi.ptk

km-mani

കോട്ടയം: മുന്നണിമാറ്റം സംബന്ധിച്ച കാര്യം ചരല്‍കുന്നിലെ ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് കേരള കോണ്‍ഗ്രസ്(എം).ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യംകൊടുത്ത് ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോയി എബ്രഹാം എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മാണി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോയ് എബ്രഹാം വ്യക്തമാക്കി.
അതേസമയം, മാണി കേരള കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും ഒരിക്കലും കെഎം മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ലെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. മാണിയുമായി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day