|    Oct 19 Fri, 2018 1:11 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മുന്നണികളുടെ കാപട്യത്തിനെതിരായ വിധിയെഴുത്താവും വേങ്ങര തിരഞ്ഞെടുപ്പ് : അഷ്റഫ് മുറയൂര്‍

Published : 28th September 2017 | Posted By: G.A.G

ജിദ്ദ: എല്‍ഡിഎഫും യുഡിഎഫും ഫാഷിസ്റ്റു വിരുദ്ധതയില്‍ പുലര്‍ത്തുന്ന കാപട്യത്തിനെതിരെയുള്ള വിധി എഴുത്താവും വേങ്ങര ഉപതിരഞ്ഞെടുപ്പെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ റീജിയന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മുറയൂര്‍ പറഞ്ഞു. വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ്  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നു സ്വയം അവകാശ പ്പെടുന്ന ഇടതുപക്ഷം അവരുടെ ഫാഷിസ്റ്റു വിരുദ്ധത വെറും ബീഫ് ഫെസ്റ്റിവലില്‍ ഒതുക്കി. മുസ്ലിം സമുദായത്തിനെതിരേ ആര്‍എസ്എസ് അക്രമം നടത്തിയപ്പോള്‍ ഒക്കെ അവര്‍ക്കെതിരെ മൃദു സമീപനം കൈകൊണ്ടു. കള്ള നോട്ടടി പോലോത്ത രാജ്യ ദ്രോഹ പ്രവര്‍ത്തികളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പെട്ടിട്ടു പോലും അവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തില്ല, ഹാദിയ വിഷയത്തിലും, വിസ്ഡം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പിണറായിയുടെ നിലപാട് സംഘപരിപാറിനു അനുകൂലമായിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ഒക്കെ നടക്കുമ്പോഴും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണം പോലും ഉണ്ടാകുന്നില്ല,  ആര്‍എസ്എസ്സുകാര്‍  കൊല്ലപ്പെടുമ്പോള്‍  നിയമ സഭയില്‍ ഉന്നയിക്കുന്ന യുഡിഎഫ് ഫൈസല്‍ , റിയാസ് മൗലവി എന്നിവരുടെ കൊലപാതകത്തില്‍ മൗനം പാലിച്ചു.
സ്വന്തം ഇഷ്ട പ്രകാരം മുസ്ലിമായ ഹാദിയയെ ഇത്രയധികം പീഡിപ്പിച്ചിട്ടും ഒരക്ഷരം നിയമ സഭയില്‍ ഉന്നയിക്കാന്‍ മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് തയ്യാറായില്ല എന്നത് തന്നെ ഇവരുടെ സംഘപരിവാര്‍ വിധേയത്വത്തിനു  മതിയായ തെളിവാണ്. ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും  മൗലിക അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ഭരണകൂട ഭീകരതയും നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിനെതിരെ ഒരു തിരുത്തല്‍ ശക്തി ഉയര്‍ന്നു വരാത്ത പക്ഷം ഇതിനേക്കാള്‍ ഭീതി ജനകമായ അവസ്ഥയായിരിക്കും ജനം നേരിടേണ്ടി വരിക. ഈ തിരുത്തല്‍ ശക്തിയായിട്ടാണ് ഇന്ന് എസ്ഡിപിഐ നിലകൊള്ളുന്നത്. ജനവിരുദ്ധ  ഭരണകൂട ഭീകരക്കെതിരെ നിയമസഭക്കകത്ത്  പോരാടണമെങ്കില്‍ എസ്ഡിപിഐ വിജയിക്കേണ്ടതുണ്ട്. ആയതിനാല്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് കെസി നസീറിനെ വന്‍ ഭൂരിപക്ഷത്തിനു   വിജയിപ്പിക്കണമെന്ന് അദ്ദേഹം വേങ്ങരയിലെ നല്ലവരായ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ്  കമ്മറ്റി കണ്‍വീനര്‍ പി കെ അലി ചേരൂര്‍ അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ ചെമ്പന്‍ , മുഹമ്മദലി കൂന്തല സംസാരിച്ചു. ഷെരീഫ് കുറ്റൂര്‍ റഊഫ് വേങ്ങര പരിപാടി നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss