|    Apr 26 Thu, 2018 5:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുന്താരിയില്‍ തിരച്ചിലിനായി തണ്ടര്‍ബോള്‍ട്ടും

Published : 5th March 2018 | Posted By: kasim kzm

ചെറുപുഴ: ആയുധധാരികളായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ മുന്താരിയില്‍ കര്‍ണാടക നക്‌സല്‍വിരുദ്ധ സേനയ്ക്ക് പിന്നാലെ കേരള തണ്ടര്‍ബോള്‍ട്ട് സംഘവും തിരച്ചിലിനെത്തി.
കര്‍ണാടകം അറിയിച്ചതിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സേനയുടെ വരവ്. മാവോവാദി സാന്നിധ്യത്തെക്കുറിച്ച് കര്‍ണാടകം വിവരം നല്‍കിയിരുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. കാനംവയല്‍, മുന്താരി മേഖലകളിലെ കൊടുംവനത്തിലാണ് സംയുക്ത സേനകള്‍ തിരച്ചില്‍ തുടരുന്നത്. അതിനിടെ, പ്രത്യേക സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വീരാജ്‌പേട്ടയില്‍നിന്ന് രണ്ടു കമ്പനി സേനയെക്കൂടി കര്‍ണാടക പോലിസ് മുന്താരിയിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസം മടിക്കേരി എസ്പി പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ രണ്ടുവീതം ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പെടെ നൂറോളം അംഗങ്ങള്‍ വനം അരിച്ചുപെറുക്കിയിരുന്നു. കൂടാതെ, ഗ്രാമവാസികളില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. തലക്കാവേരി മേഖലയിലെ കര്‍ണാടക വനത്തില്‍നിന്ന് 50 കിലോ അരിയുമായാണ് മുന്താരിയിലേക്ക് മാവോവാദികള്‍ എത്തിയത്. ആദിവാസികളെ ബന്ദിയാക്കി ഭക്ഷ്യവസ്തുക്കള്‍ കൈക്കലാക്കിയ 12 അംഗ സംഘം ഉടന്‍ കാട്ടിലേക്ക് മറയുകയായിരുന്നുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്. 2013 ഫെബ്രുവരി 12ന് മുന്താരിയിലെത്തിയ മാവോവാദികള്‍ 10 മലയാളികളെ ബന്ധികളാക്കി ഭക്ഷ്യവസ്തുക്കള്‍ കൈക്കലാക്കിയിരുന്നു. കര്‍ണാടക പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് മാരിമുത്തുവിന്റെ സഹോദരി സുന്ദരി ഉള്‍പ്പെടെ ആറുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അന്ന് കേരള-കര്‍ണാടക പോലിസ് സംഘം സംയുക്തമായി വനത്തില്‍ തരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss