|    Oct 19 Thu, 2017 7:31 am
FLASH NEWS

മുനീശ്വരന്‍ കോവിലിന് സമീപത്തെ ഗോഡൗണ്‍ കത്തിനശിച്ചു

Published : 7th August 2017 | Posted By: fsq

 

കണ്ണൂര്‍:  മുനീശ്വരം കോവിലിന് സമീപം അശോക ഫാര്‍മസിക്ക് പിറകിലെ ഗോഡൗണിലാണ്്് ഇന്നലെ രാത്രി എട്ടോടെ അഗ്‌നിബാധ ഉണ്ടായത്. ഓടിട്ട പഴയ ഇരുനില കെട്ടിടമാണിത്. നഗരത്തിലെ വെല്‍ഡണ്‍ ടെക്‌സ്‌റ്റൈല്‍സിന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. മുറിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.മുനീശ്വരന്‍ കോവിലിന് സമീപത്തെ ഗോഡൗണ്‍ കത്തിനശിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക