|    Sep 19 Wed, 2018 2:17 pm
FLASH NEWS

മുനീര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കുടുംബവും സുഹൃത്തുക്കളും

Published : 22nd August 2018 | Posted By: kasim kzm

പൂക്കൊളത്തൂര്‍:”ന്റെ കുട്ടീനെ ഒരുനോക്ക് കാണാന്‍ കഴിയണേ റബ്ബേ… ഹജ്ജിനായി യാത്രതിരിക്കും മുന്‍പ് ഖദീജ ഉമ്മയുടെ പ്രാര്‍ത്ഥനയായിരുന്നു ഇത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരു ഹജ്ജ് മാസനാളിലാണ് മകന്‍ ചാവിളക്കാടന്‍ മുനീറിനെ (25) യൂഎഇ യില്‍ വച്ചു ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. അവധി കഴിഞ്ഞു തന്റെ ജോലി സ്ഥലമായ റാസല്‍ഖൈമയില്‍ എത്തിയതിനു ശേഷം മുനീര്‍ തന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീടാണ് മുനീറിനെ കാണാനില്ലെന്ന വിവരം കൂട്ടുകാര്‍ വഴി അറിയുന്നത്. അന്ന് മുതല്‍ തുടങ്ങിയതാണീ ഉമ്മയുടെ തോരാത്ത കണ്ണീര്‍. ഈ വര്‍ഷം ഹജ്ജിനു പോകാന്‍ അവസരം ലഭിച്ച ഒരൊറ്റ പ്രാര്‍ത്ഥനയെ ഉള്ളൂ വിശുദ്ധ കഅബയുടെ കില്ല പിടിച്ചു തന്റെ മകനെ ഒരുനോക്ക് കാണാനായി ലോക രക്ഷിതാവിനോട് കരഞ്ഞപേക്ഷിക്കണം. മുനീര്‍ എവിടയെന്ന ചോദ്യം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ഉത്തരംകിട്ടാത്തൊരു സമസ്യയായി തുടരുന്നു. മണല്‍ കാട്ടിലകപ്പെട്ടിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. മുനീര്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss