|    Oct 23 Tue, 2018 5:38 pm
FLASH NEWS

മുനിസിപ്പല്‍ സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ഓപറേറ്റിങ് സെന്റര്‍ ; ചര്‍ച്ച ഇന്ന്‌

Published : 5th May 2017 | Posted By: fsq

 

തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ അനുവദിച്ച സംഭവത്തില്‍ ചര്‍ച്ച ഇന്ന്. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിച്ചതോടെയാണ് തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് മൂന്നിന് ചെയര്‍പേഴ്‌സണിന്റെ ചേംബറിലാണ് ചര്‍ച്ച. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍, സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍, കെഎസ്ആര്‍ടിസി അധികൃതര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്‍ക്വയറി കൗണ്ടര്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്ററിങ് സെന്റര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അനുവദിക്കില്ല എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. ഇത് സ്വകാര്യ ബസ് സര്‍വീസുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച സ്വകാര്യ ബസുകള്‍ സ്റ്റാന്റ് ബഹിഷ്‌ക്കരിച്ചിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സില്‍  ഇടപെട്ട് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളു എന്ന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം യാതൊരു കാരണവശാലും കെഎസ്ആര്‍ടിസി ഓപ്പറേറ്ററിങ് സെന്റര്‍ ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.എന്നാല്‍ മുനിസിപ്പല്‍ കൗണ്‍സിലും സംയുക്തട്രേഡ് യൂണിയനുകളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss