|    Dec 12 Tue, 2017 7:52 pm
FLASH NEWS

മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയില്‍

Published : 7th December 2017 | Posted By: kasim kzm

കൊച്ചി: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 41ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് ബി ശശികുമാര്‍ പതാക ഉയര്‍ത്തും. നാളെ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി ഡി സതീശന്‍ എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. കെപസിസി ഉന്നതാധികാരി സമിതി അംഗം ബെന്നി ബെഹനാന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഒമ്പതിന് സമാപിക്കും. നഗരസഭകളുടെ നികുതികള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ലോക്കല്‍ ബോഡി അധ്യക്ഷന്‍മാരെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി ശശികുമാര്‍, ജനറല്‍ സെക്രട്ടറി പി ഐ ജേക്കബ്‌സണ്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം വസന്തന്‍, സെക്രട്ടറിയേറ്റംഗം ഒ വി ജയരാജ്  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക