|    Jul 20 Fri, 2018 5:50 pm
FLASH NEWS

മുനിയറകളുടെ ചരിത്രംതേടി ജപ്പാന്‍സംഘം

Published : 15th September 2017 | Posted By: fsq

 

മറയൂര്‍: ശിലായുഗ സ്മാരകങ്ങളായ മുനിയറകളുടെ ചരിത്രം പഠിക്കാന്‍ ജപ്പാന്‍ സംഘം മറയൂരില്‍. കേരള സര്‍വകലാശാലയുടെ കേരളാ മെഗലത്തിക്ക് ഗസറ്റാ പ്രൊജക്റ്റിന്റെ ഭാഗമായാണ് ജപ്പാന്‍ കാന്‍സായി യൂണിവേഴ്‌സിറ്റിയില്‍ നിന്നൂള്ള സംഘം മറയൂരിലെത്തിയത്. കേരളത്തിലെ പുരാവസ്തുക്കളെ ഡോക്യുമെന്റ് ചെയ്യുകയും ജി.പി.എസ് ഉപയോഗിച്ച് ലൊക്കേഷന്‍ മാപ്പിങ്ങുമാണ് നടന്നുവരുന്നത്. ജപ്പാന്‍ കാന്‍സായി യൂണിവേഴ്‌സിറ്റിയുടെ ജിയോ ആര്‍ക്കിയോളജി അധ്യാപകനും റിസര്‍ച്ച് ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമാനിറ്റി ആന്റ് നേച്ചര്‍ വിഭാഗത്തിന്റെ ഗവേഷകനുമായ അകിനോരി യുസൂജി, പ്രൊജക്റ്റ് ഡയറക്ടറും കേരളയൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ ഡോ. അഭയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മറയൂരിലെ മുനിയറകള്‍ സംഘം പഠന വിധേയമാക്കുന്നത്. മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന ചരിത്രാവശേഷിപ്പുകള്‍ ഡോക്യുമെന്റ് ചെയ്യുകയും  സ്ഥാനം നിര്‍ണയിക്കുകയുമാണിവിടെ. മറയൂരിലെത്തിയ സംഘം ഒരാഴ്ചക്കാലം ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.  ആദ്യ ദിവസം മുരുകന്‍ മല, കോട്ടക്കുളം എന്നിവടങ്ങളിലും പയസ് നഗര്‍, മുനിയറ കോളനി, കുണ്ടക്കാട് എന്നിവടങ്ങളില്‍ പഠനം നടത്തും. ജപ്പാന്‍ കാന്‍സായി യൂണിവഴ്‌സിറ്റിയില്‍ നിന്നുള്ള രണ്ടുപേരും കേരളാ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് കേരള മെഗലത്തിക്ക് ഗസറ്റാ പ്രോജക്ടിന്റെ ഭാഗമായി ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss