|    Oct 19 Thu, 2017 2:00 am
FLASH NEWS

മുനിഗുഡ റെയില്‍വേ സ്റ്റേഷന്‍ ക്രിമിനലുകളുടെ താവളം: പ്രതികളെ കീഴ്‌പ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ

Published : 10th October 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയിലെ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത് മാവോവാദി സ്റ്റുകളുടെയും ക്രിമിനലുകളുടെയും കേന്ദ്രത്തില്‍ നിന്ന്. റായഗഡ് ജില്ലയിലെ മുനിഗുഡ റെയില്‍വേ കോളനിയില്‍ താമസക്കാരയ ചിങ്കു കര്‍തക്കരിയ, രമേശ് ചിച്ചുവാന്‍ എന്നിവരാണ് തൊടുപുഴ പോലിസ് പിടി—കൂടിയത്.
ഒഡിഷ പോലിസും-തൊടുപുഴ പോലിസ് സംഘവും ചേര്‍ന്ന് നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്.കേസന്വഷണത്തില്‍ റായ്ഗഡ് ഗ്രാമവാസികളും പിന്തുണ നല്‍കി. മുനിഗുഢയിലെ റായ്ഗഡ് റെയില്‍വേ കോളനിയിലാണ് ചിങ്കുവും,രമേശും താമസിച്ചിരുന്നത്. രമേശ് തസ്‌കര കുടുംബത്തില്‍പെട്ടയാളാണ്.ഓടുന്ന ട്രെയിനില്‍ നിന്നും സ്വര്‍ണാഭരണവും പണവും കവര്‍ച്ച നടത്തിയാണ് രമേശിന്റെ കുടുംബക്കാര്‍ ജീവിക്കുന്നത്.ഈ മേഖലയിലെ പോലിസുകാര്‍ മാവോയിസ്റ്റുകളെ ഭയന്ന് പുറത്തിറങ്ങി നടക്കാനാവത്ത സ്ഥിതിയിലാണ്.ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് പോലിസ് സ്‌റ്റേഷനു ചുറ്റും മണല്‍ചാക്കുകള്‍ നിരത്തിയാണ് സംരക്ഷണം നല്‍കുന്നത്. മുനിഗുഡ ടൗണില്‍ നിന്നും നൂറുമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് വൈദ്യൂതിയുള്ളത്.പ്രദേശത്ത് ഒരു സ്‌കൂള്‍ പോലുമില്ല.
ആദിവാസികള്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്.പുരുഷന്‍മാര്‍ ക്രിമിനല്‍ സംഘങ്ങളും,മദ്യപാനികളുമാണ്.സ്ത്രീകളാണ് ഇവിടെ കുടുംബം പുലര്‍ത്തുന്നത്.മാവോയിസ്റ്റുകളാണ് മേഖലയില്‍ ഭരണം നടത്തുന്നത്.കല്‍ക്കരി ഖനികളുടെ കേന്ദ്രമായ ഇവിടെ ആദിവസികളെ ചൂഷണം ചെയ്ത് വന്‍ കുത്തക മുതലാളിമാര്‍ കല്‍ക്കരി ഖനികള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ്.കേരളത്തില്‍ ജോലി ചെയ്ത് തിരിച്ചെത്തി ഇവിടെ പ്രമാണിമാരായി കഴിയുന്ന നിരവധിപ്പേരുള്ളതായും അന്വേഷണസംഘം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക