|    Sep 25 Tue, 2018 4:40 pm
FLASH NEWS

മുനമ്പം മേഖലയില്‍ വ്യാപക കായല്‍ കൈയേറ്റമെന്ന് പരാതി

Published : 10th January 2017 | Posted By: fsq

 

വൈപ്പിന്‍: മുനമ്പം മേഖലയില്‍ വ്യാപകമായ കായല്‍ കൈയേറ്റത്തിനെതിരേ നടപടിയെടുക്കണമെന്ന് സിപി—എം പള്ളിപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൈയേറ്റം സംബന്ധിച്ച് പരാതി ലഭിക്കുമ്പോള്‍ പള്ളിപ്പുറം പഞ്ചായത്ത് നല്‍കുന്ന സ്‌റ്റോപ്പ് മെമ്മോയെ തൃണവല്‍ഗണിച്ചും കായല്‍ കൈയേറ്റവും അനധികൃത നിര്‍മാണവും തുടരുകയാണന്നാണ് പരാതി. മുനമ്പം മിനി ഹാര്‍ബറിനടുത്ത് പുഴയോടു ചേര്‍ന്നുള്ള പുറമ്പോക്ക് കൈയേറി കെട്ടിടം നിര്‍മിക്കുന്നത് മൂന്നാഴ്ചമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഏകദേശം നൂറു മീറ്ററോളം പുഴ കൈയേറിയാണ് സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും തറ പണിയുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നത്. ഇതുപോലെ കായലോരത്ത് കൈയേറ്റം വ്യാപകമായിരിക്കുകയാണ്.മുനമ്പം വടക്കേ അറ്റം മുതല്‍ തന്നെ കൈയേറ്റമുണ്ട്. മത്സ്യബന്ധന ബോട്ട് കെട്ടാനും ബോട്ടില്‍ കയറാനുമുള്ള പാലം നിര്‍മിക്കുന്നതിന്റെ മറവിലാണ് കായല്‍ കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.വേണ്ടത്ര സുരക്ഷയില്ലാതെയുള്ള ബോട്ട് യാഡുകളുടെ പ്രവര്‍ത്തനവും ഇവിടെ നടക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss