|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുദ്രാവാക്യം റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള ആദ്യ ട്രിവാന്‍ഡ്രം മാരത്തണ്‍ ഡിസംബര്‍ 1ന്

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കായികസംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍്രഡം മാരത്തണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഡിസംബര്‍ 1ന് നാലുഘട്ടങ്ങളായാണ് ആദ്യ ട്രിവാന്‍ഡ്രം മാരത്തണ്‍. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്നതരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടക്കും. ഇതു മല്‍സരയിനമല്ല. ഫാമിലി ഫണ്‍ റണ്‍ രാത്രി എട്ടിന് ഫഌഗ്ഓഫ് ചെയ്യും. 10,000 പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. 10 കിലോമീറ്റര്‍ റോഡ്‌റൈസ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിങ്ങനെയാണു മല്‍സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണു മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി 12ന് മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച് മാനവീയം വീഥിയില്‍ സമാപിക്കുന്ന വിധത്തിലാണ് മല്‍സരങ്ങള്‍ ക്രമീകരിക്കുക. റണ്‍ ഫോര്‍ റീബില്‍ഡ് കേരള എന്നതാണ് 2018 മാരത്തണിന്റെ മുദ്രാവാക്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനാണ് ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. 2018 ആഗസ്ത് 15നു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തുക അടച്ചിട്ടുള്ളവര്‍ അതിന്റെ രശീതി നല്‍കിയാല്‍ മതി. ഫുള്‍ മാരത്തണില്‍ വിജയികളാവുന്നവര്‍ക്ക് ഒരുലക്ഷം രൂപയും ഹാഫ് മാരത്തണില്‍ വിജയികളാവുന്നവര്‍ക്ക് 50,000 രൂപയും 10 കിലോമീറ്റര്‍ റണ്ണില്‍ വിജയികളാവുന്നവര്‍ക്ക് 20,000 രൂപയും കാഷ് അവാര്‍ഡ് നല്‍കും. മല്‍സരങ്ങളില്‍ പങ്കെടുത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലും സമ്മാനമായി നല്‍കുന്നതാണ്. ട്രിവാന്‍ഡ്രം മാരത്തണിന്റെ ലോഗോയും ടീസറും മന്ത്രി പ്രകാശനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss