|    Oct 20 Fri, 2017 2:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുദ്രപത്ര നിരക്ക് വര്‍ധിപ്പിക്കും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ഭൂമി രജിസ്‌ട്രേഷനുള്ള മുദ്രപത്ര നിരക്ക് വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്നുശതമാനമായി വര്‍ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിലുമുണ്ടായിരുന്ന പരിധി ഒഴിവാക്കുകയും ചെയ്യും.
വിലയാധാരങ്ങള്‍ക്ക് നിലവിലെ 6 ശതമാനം മുദ്രവില നിരക്ക് 8 ശതമാനമായി വര്‍ധിപ്പിക്കും. ഭൂമി കൈമാറ്റത്തിന് നിലവില്‍ സാധാരണഗതിയിലുള്ള മുദ്രവില, രജിസ്‌ട്രേഷന്‍ ഫീ നിരക്കുകള്‍ യഥാക്രമം 6 ശതമാനവും 2 ശതമാനവുമാക്കിയതും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തില്‍ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീ നിരക്കുകളും കുറച്ചതും മുന്‍സര്‍ക്കാരാണ്. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ എല്ലാ പകര്‍പ്പുകള്‍ക്കുമുള്ള നിരക്ക് 50 രൂപയായി ഏകീകരിച്ചു.
ഭൂമി വിലകുറച്ച് രജിസ്റ്റര്‍ ചെയ്തവരില്‍നിന്നും യഥാര്‍ഥ തുക തിരിച്ചുപിടിക്കുന്നതിന് പകരം അവര്‍ക്ക് ഇളവ് നല്‍കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. 2010 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്തതും, ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ള ഭൂമി ഉള്‍പ്പെട്ടതുമായ ആധാരങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യനായ എന്‍ജിനീയര്‍ നല്‍കുന്ന സാക്ഷ്യപത്രം അടിസ്ഥാനമാക്കിയാവും ഫഌറ്റുകളുടെ വില നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ നടത്തുക.
കേരള മുദ്രപത്ര നിയമത്തില്‍ ഇതിനാവശ്യമായ നിയമഭേദഗതി കൊണ്ടുവരും. ഫഌറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള നിലവിലുള്ള രീതി തുടരുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക