|    Feb 22 Thu, 2018 10:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്വലാഖ് ബില്ല് പിന്‍വലിക്കണം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്‌

Published : 25th December 2017 | Posted By: kasim kzm

ലഖ്‌നോ: മുത്വലാഖ് ബില്ല് പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. ബില്ല് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് ബോര്‍ഡിന്റെ ഔദ്യോഗിക വക്താവ് മൗലാന ഖലിലുല്‍ റഹ്മാന്‍ സജ്ജാദ് നൊമാനി പറഞ്ഞു.ബില്ലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വിവാഹ മോചനത്തിനുള്ള അവകാശം സര്‍ക്കാര്‍ പുരുഷന്‍മാരില്‍ നിന്ന് തട്ടിയെടുക്കുകയാണ്. നിര്‍ദിഷ്ട ബില്ല് തടഞ്ഞുവയ്ക്കാനോ പിന്‍വലിക്കാനോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റബി ഹസാനി നദ്‌വി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കും. ബില്ല് ശരീഅത്ത് നിയമത്തിനെതിരാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടാനുള്ള ശ്രമമാണിത്. ബില്ല് നിയമമാവുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് ഒട്ടേറെ ക്ലേശങ്ങള്‍ നേരിടേണ്ടിവരും-വക്താവ് പറഞ്ഞു.ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡുമായോ മറ്റേതെങ്കിലും മുസ്‌ലിം സംഘടനയുമായോ കേന്ദ്രം ചര്‍ച്ച നടത്തിയിട്ടില്ല. ബില്ല് പ്രധാനമാണെന്ന് കരുതുന്നുവെങ്കില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡുമായും മുസ്‌ലിം വനിതാ സംഘടനകളുമായും സര്‍ക്കാര്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്ട ബില്ല് മുസ്‌ലിം സ്ത്രീകളുടെ താല്‍പര്യത്തിനെതിരാണെന്ന് ബോര്‍ഡിലെ മുതിര്‍ന്ന വനിതാ അംഗം അസ്മ സെഹ്‌റ പറഞ്ഞു. മുത്വലാഖ് ചൊല്ലി ഭര്‍ത്താവ് മൂന്നു വര്‍ഷം ജയിലില്‍ കഴിയുമ്പോള്‍ സ്ത്രീ എങ്ങനെ കുട്ടികളെ സംരക്ഷിക്കുമെന്ന് അവര്‍ ചോദിച്ചു.കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തയ്യാറാക്കിയ മുത്വലാഖ് ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss