|    Mar 26 Sun, 2017 8:56 am

മുത്വലാഖ് നിരോധനം: സുപ്രിംകോടതി കേന്ദ്രത്തിനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയച്ചു

Published : 26th August 2016 | Posted By: Navas Ali kn

u1_muslimwedding

മുത്വലാഖ് (മൂന്നു മൊഴിയും ഒന്നിച്ചു ചൊല്ലല്‍), ബഹുഭാര്യത്വം എന്നിവ ചോദ്യം ചെയ്ത് കൊല്‍ക്കത്ത സ്വദേശിനി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും സുപ്രിംകോടതി നോട്ടീസയച്ചു. ഹരജി പരിഗണിച്ച ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മുത്വലാഖും ബഹുഭാര്യത്വവും ഭരണഘടന സ്ത്രീകള്‍ക്കു ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരിയായ ഇശ്‌റത് ജഹാന്റെ ആരോപണം. വാക്കാലുള്ള വിവാഹമോചനം നിരോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ 21ാം അനുച്ഛേദം എല്ലാ പൗരന്‍മാര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള ഉറപ്പു നല്‍കുമ്പോള്‍ 1937ലെ മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷന്‍ 2 സ്ത്രീകളുടെ അവകാശവും സുരക്ഷിതത്വവും ഇല്ലാതാക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. മുത്വലാഖ്, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ സ്വമേധയാ എടുത്ത മറ്റൊരു കേസുമുണ്ട്. ഇവയിലൊക്കെ സര്‍ക്കാരിനും വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയക്കുകയും മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

(Visited 529 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക