|    Mar 23 Thu, 2017 10:00 am
FLASH NEWS

മുത്വലാഖ് നിരോധനം, ഏക സിവില്‍കോഡ്: നിയമകമ്മീഷന്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നു

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖ് എടുത്തുകളയുക, ഏക സിവില്‍കോഡ് നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കുന്നു. ഇതിനായി നിയമകമ്മീഷന്‍ ചോദ്യാവലി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള വിവാദ വിഷയങ്ങളില്‍ പൊതുജനങ്ങളി ല്‍നിന്ന് അഭിപ്രായം സ്വീകരിക്കുന്നത്.
മുത്വലാഖ്, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളി ല്‍ രാജ്യത്ത് നിരവധി ചര്‍ച്ചകള്‍ നടന്നുവരുകയാണ്. മുത്വലാഖ് സംബന്ധിച്ച കേസുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുമുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തി ല്‍ ന്യൂനപക്ഷസമുദായ സംഘടനകള്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. നിയമത്തിന്റെ വൈവിധ്യമെന്നതിലുപരി സാമൂഹികനീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നതെന്നാണ് നിയമകമ്മീഷന്‍ വിശദീകരിക്കുന്നത്.
സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിനെ സമീപിക്കുന്നതെന്നും നിയമകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വ്യക്തിനിയമങ്ങള്‍ ജനങ്ങള്‍ക്ക് ഗുണകരമാവുന്നതാണോയെന്ന് ഇതോടനുബന്ധിച്ച ചോദ്യാവലിയില്‍ കമ്മീഷന്‍ തേടുന്നു. വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടോ, ഇത് ഏകീകരിക്കണോ, മുത്വലാഖ് നിര്‍ത്തലാക്കണോ, ഭേദഗതികളോടെയോ അല്ലാതെയോ അത് തുടരുകയാണോ വേണ്ടത്, ഏക സിവില്‍കോഡാണോ ഇതിനു പകരമായി സ്വീകരിക്കേണ്ടത് എന്നിങ്ങനെ 16 ചോദ്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏക സിവില്‍കോഡില്‍ വിവാഹമോചനം, വിവാഹം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം, സ്വത്തവകാശം തുടങ്ങിയവ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്നും ചോദ്യാവലിയിലുണ്ട്.
ഏകീകൃത നിയമം വന്നാല്‍ അതു വ്യക്തിസ്വാതന്ത്ര്യമോ മതവിശ്വാസസ്വാതന്ത്ര്യമോ ഹനിക്കുമോയെന്നും കമ്മീഷന്‍ ചോദിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം ആരോഗ്യകരമായ ഒരു ചര്‍ച്ചയാണ് കമ്മീഷന്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് നിയമകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കരണങ്ങളില്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് പുറമേ പൊതുജനങ്ങളുടെയും അഭിപ്രായം തേടുകയെന്ന നയമാണ് തങ്ങള്‍ തുടരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കാതെയുള്ള കുടുംബനിയമങ്ങള്‍ വേണമെന്ന കാഴ്ചപ്പാടാണ് സമൂഹം സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസ് ചൗഹാന്‍ ചൂണ്ടിക്കാട്ടി. നേരത്തേ ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമകമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

(Visited 38 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക