|    Jan 22 Sun, 2017 3:54 pm
FLASH NEWS

മുത്വലാഖ് ചര്‍ച്ചയാക്കപ്പെടുന്നതിനു പിന്നില്‍ മറ്റു താല്‍പര്യങ്ങള്‍: ഡോ. അസ്മ സഹറ

Published : 18th July 2016 | Posted By: SMR

കോഴിക്കോട്: മുത്വലാഖ് വളരെ കുറച്ചുമാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂവെന്നും മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണെന്ന തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെടുന്നിതിനു പിന്നില്‍ മറ്റു പല താല്‍പര്യങ്ങളുമാണ് ഉള്ളതെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം ഡോ. അസ്മ സഹറ. കോഴിക്കോട് ഔദ്യോഗിക പരിപാടിക്കെത്തിയ അവര്‍ തേജസ് ഓഫിസ് സന്ദര്‍ശനത്തിനിടെ എഡിറ്റോറിയല്‍ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു.
മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിച്ച സച്ചാര്‍ കമ്മിറ്റി പോലും മുത്വലാഖിനെ പ്രധാന പ്രശ്‌നമായി എടുത്തിട്ടില്ല. മതവിഭാഗങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ തന്നെ സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്ത്രീകള്‍ തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടവരാണ്. ശാരീരികമായുള്ള പ്രത്യേകതകള്‍ കാരണം അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് പോലും എല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രവര്‍ത്തിച്ചിരുന്നു. ലിംഗനീതിയുടെ പേരിലുള്ള പരിഗണനയാണ് സ്ത്രീകള്‍ക്കു വേണ്ടത്. രാജ്യത്തിന്റെ പല ഭാഗങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ വിഭിന്ന മതവിശ്വാസികള്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും വ്യക്തമാക്കിയ അസ്മ തന്റെ യാത്രയിലെ അനുഭവം ഉദാഹരിച്ചു. മതത്തിന്റെ പേരില്‍ വേര്‍തിരിവു കാണിക്കുന്നവര്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നവയില്‍ അധികവും മാധ്യമസൃഷ്ടിയാണെന്നും ഡോ. അസ്മ സഹറ അഭിപ്രായപ്പെട്ടു. എ എസ് സൈനബ, ഫരീദ ഹസന്‍ എന്നിവരും അവരുടെ കൂടെയുണ്ടായിരുന്നു.
ഡോ. അസ്മ സഹറയെ തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, ഡെപ്യൂട്ടി എഡിറ്റര്‍ പി എ എം ഹാരിസ്, പത്രാധിപ സമിതിയംഗങ്ങള്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക