|    Jul 28 Fri, 2017 6:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുത്വലാഖ്: കേസ് നാളെ പരിഗണിക്കും

Published : 17th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. പൊതുനിയമങ്ങള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് കേസ് കോടതി പരിഗണിക്കുന്നത്. ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ അന്തിമവിധി വരുന്നതിനു പക്ഷേ സമയമെടുക്കും. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന് അതേ ദിവസം ഭരണഘടന സംബന്ധിച്ച മറ്റൊരു കേസും പരിഗണിക്കാനുണ്ട്. അതിനാല്‍ മുത്വലാഖ് കേസ് നീട്ടിവയ്ക്കാനാണ് സാധ്യത.
മുത്വലാഖ് നിരോധനം, ബഹുഭാര്യത്വം, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് അടക്കം നിരവധി ഹരജികളാണ് നിലവിലുള്ളത്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും കേസിലെ ഹരജിക്കാരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക