|    Mar 25 Sat, 2017 9:02 pm
FLASH NEWS

മുത്വലാഖ് ഇസ്്‌ലാമിക വിരുദ്ധം: റാവുത്തര്‍ ഫെഡറേഷന്‍

Published : 20th October 2016 | Posted By: SMR

കൊല്ലം: അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനത്തിന് വളരെ സുതാര്യമായ വ്യവസ്ഥകളാണ് ഇസ്്‌ലാം അനുവദിച്ചിട്ടിട്ടുള്ളത.് അതിനു വിരുദ്ധമായി ഒറ്റ തവണ മുത്വലാഖ് എന്ന പേരില്‍ ബന്ധം വേര്‍പെടുത്തുന്നത് ഖുര്‍ആന്‍ നിലപാടുകള്‍ക്കെതിരും അനാചാരവും ആണ്. മുത്വലാഖ് ഉയര്‍ത്തി കാട്ടി വേദശാസ്ത്രനിയമങ്ങളുടെ പിന്‍ബലത്തില്‍ ഏക സിവില്‍കോഡ് എന്ന പേരില്‍ മതേതര ഇന്ത്യയെ തിവ്രഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ഗൂഢശ്രമമമാണ്  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനെതിരേ ന്യൂനപക്ഷങ്ങളും പ്രത്യകിച്ച് മുസ്്‌ലിംകളും ശക്തമായി രംഗത്തുവരണമെന്നും യോഗം അഹ്വാനം ചെയ്തു. ഇസ്്‌ലാമിക വിരുദ്ധമായി നടന്നുകൊണ്ടിരിക്കുന്ന മുത്തലാക്കിനുപകരമായി  അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ ദമ്പതികളുടെ പരസ്പരണ ധാരണയുടെ  അടിസ്ഥാനത്തില്‍ എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തി ഒരു നിയമ സ്ഥാപനം വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തതിന്  നിലവിലുള്ള മുസ്ലിം വ്യക്തി നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണം വരുത്താവുന്നതാണെന്നും യോഗം അംഗികരിച്ച പ്രമേയം ആവശ്യപ്പെട്ടു.യോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് എസ് മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, കാട്ടൂര്‍ അബ്ദുല്‍ സലാം, ഇ അബ്ദുല്‍ അസിസ്, എ എം നിജാബുദ്ദിന്‍, എന്‍ പി മുഹമ്മദ് ഹനിഫ, കെ വി സൈദു മുഹമ്മദ്, എസ് ഷാജഹാന്‍, എ ഖാജാഹുസൈന്‍, പി എച്ച് താഹ, പി എ കാസിം റാവുത്തര്‍, അഹമ്മദ് റാവൂത്തര്‍, ഖാന്‍ സാഹിബ് സംസാരിച്ചു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക