|    Jan 22 Sun, 2017 1:28 pm
FLASH NEWS

മുത്വലാഖും ഏക സിവില്‍ കോഡും ബന്ധിപ്പിക്കരുത്: വെങ്കയ്യ നായിഡു

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖ് എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ഏകസിവില്‍ കോഡുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ഇതില്‍ രാഷ്ട്രീയം കലര്‍ത്തുകയും ചെയ്യേണ്ട കാര്യമില്ലെന്നും വെങ്കയ്യ പറഞ്ഞു.
ഏക സിവില്‍ കോഡ്, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ നിയമ കമ്മീഷന്‍ നടത്തുന്ന അഭിപ്രായ സര്‍വേ ബഹിഷ്‌കരിക്കുമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
മോദി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മോദി ആദ്യം സ്വന്തം വീട് നന്നാക്കട്ടെയെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യനായിഡു. ഏകസിവില്‍ കോഡ് സംബന്ധിച്ച് ബുദ്ധിജീവി തലത്തിലുള്ള സംവാദങ്ങള്‍ മാത്രമാണ് നടത്തുന്നത്. മുത്വലാഖ് അവസാനിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, ചിലര്‍ ഇത് രണ്ടും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണ്.
ഇപ്പോഴുള്ള സംവാദത്തില്‍ പങ്കുചേരുകയാണ് പേഴ്‌സനല്‍ ലോ ബോര്‍ഡ് ചെയ്യേണ്ടത്. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാം. അല്ലാതെ എന്തിനാണ് പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയും സ്വേച്ഛാധിപതിയെന്ന് വിളിക്കുകയും ചെയ്യുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്ത്രീകള്‍ക്കെതിരേ വിവേചനമുണ്ടാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല.  ഇത് ലിംഗവിവേചനം, സ്ത്രീകളുടെ അഭിമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയ അഭിപ്രായങ്ങളാണ് പറയേണ്ടതെങ്കില്‍ എതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ന്ന് അതാവാമെന്നും  വെങ്കയ്യ നായിഡു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക