|    Dec 13 Wed, 2017 6:49 pm
FLASH NEWS
Home   >  National   >  

മുത്വലാഖിലൂടെ മുസ്ലിംസ്ത്രീകളെ നശിപ്പിക്കാനനുവദിക്കില്ല: പ്രധാനമന്ത്രി

Published : 24th October 2016 | Posted By: Navas Ali kn

modi

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ ജീവിതം മുത്വലാഖിന്റെ പേരില്‍ നശിപ്പിക്കപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്വലാഖ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരും അത് എതിര്‍ക്കുന്നവരും തമ്മിലാണ് സംവാദം നടക്കേണ്ടത്. അല്ലാതെ വിഷയത്തെ ഹിന്ദു- മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കരുതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. പെണ്‍മക്കളും അമ്മമാരും സഹോദരിമാരും സംരക്ഷിക്കപ്പെടണം. ഈ വിഷയത്തിലേക്ക് ആരും മതം വലിച്ചിഴക്കരുത്. അമ്മമാരും സഹോദരിമാരും ആദരിക്കപ്പെടണം. ഈ വിഷയം സര്‍ക്കാര്‍ ശക്തമായിത്തന്നെ ഉയര്‍ത്തും. ഇപ്പോള്‍ മുത്വലാഖ് വിഷയമാണ് സര്‍ക്കാരിനു മുമ്പിലുള്ളത്.
ഒരു ഹൈന്ദവ വിശ്വാസി പെണ്‍ഭ്രൂണഹത്യ നടത്തിയാല്‍ അവന്‍ ജയിലിലേക്ക് പോവും. അതുപോലെ തന്നെയല്ലേ ഫോണിലൂടെ മുസ്‌ലിം സഹോദരിമാരെ മൊഴിചൊല്ലി അവരുടെ ജീവിതം നശിപ്പിക്കുന്നവരെയും ചെയ്യേണ്ടത്?  മുസ്ലിം സ്ത്രീകളുടെ ജീവിതം മുത്വലാഖ് കൊണ്ട് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക