|    Nov 14 Wed, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്ത്വലാഖ്: ബില്ല് മജിസ്‌ട്രേറ്റ്തല ജാമ്യവ്യവസ്ഥയ്ക്ക് അംഗീകാരം

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമനല്‍ക്കുറ്റമാക്കുന്ന നിയമത്തിന്റെ ബില്ലിലെ ഭേദഗതികള്‍ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുത്ത്വലാഖ് വഴി മൊഴിചൊല്ലുന്നവര്‍ക്ക് മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാമെന്ന വ്യവസ്ഥയാണ് ബില്ലില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. മുത്ത്വലാഖ് നിയമവിരുദ്ധമാണെന്നും മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നുമുള്ള ബില്ലിലെ വ്യവസ്ഥ തുടരും.
കൂടാതെ മുത്ത്വലാഖുമായി ബന്ധപ്പെട്ട് ഇരയ്ക്കും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും ജീവനാശം ലഭിക്കുന്നതിനും കോടതിയെ സമീപിക്കാന്‍ കഴിയും. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച് സ്ത്രീകള്‍ക്കു തീരുമാനം എടുക്കാന്‍ കഴിയുമെന്നതും വ്യവസ്ഥയിലുണ്ട്. നേരത്തെ ബില്ല് ലോക്‌സഭ പാസാക്കിയിരുന്നുവെങ്കിലും ജാമ്യം നല്‍കാത്ത ക്രിമിനല്‍ കുറ്റകൃത്യമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. ബിജെപിക്കും ഘടകകക്ഷികള്‍ക്കും രാജ്യസഭയില്‍ മതിയായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാക്കുന്നതിന് ബിജെപി കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss