|    Nov 13 Tue, 2018 9:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്ത്വലാഖ് ബില്ല് അവതരിപ്പിക്കുന്നത് ശീതകാല സമ്മേളനത്തിലേക്ക് മാറ്റി

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുത്ത്വലാഖ് ബില്ല് അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലേക്ക് മാറ്റി. ബില്ലിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്നു ചില സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധിരിച്ച് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുമെന്നു വ്യക്തമായതോടെയാണ് ചര്‍ച്ചകള്‍ക്കു ശേഷം അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരാമെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നു സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ ചില ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss