|    Jan 19 Fri, 2018 9:23 pm
FLASH NEWS
Home   >  Kerala   >  

മുത്ത്വലാഖ് നിരോധനം: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമമാണെന്ന് എംഎം ഹസ്സന്‍

Published : 1st January 2018 | Posted By: mi.ptk

തിരുവനന്തപുരം: മുത്ത്വലാഖ് നിരോധനത്തിലൂടെ ഏക സിവില്‍കോഡ്  നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍.

ഇതേ അഭിപ്രായമാണ് കോണ്‍ഗ്രസിനുമുള്ളത്. വിഷയത്തില്‍, ശരീഅത്തില്‍ ഊന്നിയുള്ള നിയമനിര്‍മ്മാണമാണ് ആവശ്യമെന്നും ഹസ്സന്‍ പറഞ്ഞു.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആര്‍എസ്എസ്-ബിജെപി അജണ്ടയാണ് മുത്ത്വലാഖ് നിരോധനത്തിന് പിന്നിലുള്ളത്. മുസ് ലിം സംഘടനകള്‍, മതപണ്ഡിതന്മാര്‍, സ്ത്രീ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ഒരു നിയമം കൊണ്ടുവന്നൂകൂടായെന്നും ഹസ്സന്‍ ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day