|    Jan 20 Fri, 2017 2:58 am
FLASH NEWS

മുത്ത്വലാഖ്: നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ വിവാഹ മോചന സമ്പ്രദായമായ മുത്ത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹരജിയിന്‍മേല്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സര്‍ക്കാരിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി നാലാഴ്ച സമയം അനുവദിച്ചത്.
മുത്ത്വലാഖ് സമ്പ്രദായം ഖുര്‍ആനിന് വിരുദ്ധമാണെന്നും ഇത് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്  ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ നേതാവ് സകിയ സോമന്റേതടക്കം ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തിനിയമങ്ങള്‍ തിരുത്തി എഴുതാനാവില്ലെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഈ കേസില്‍ നേരത്തേ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ചോദ്യംചെയ്ത് കൊല്‍ക്കത്ത സ്വദേശിനി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും സുപ്രിംകോടതി നേരത്തേ നോട്ടീസയച്ചിരുന്നു.
ഇതിനു മറുപടിയായി ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരുന്നില്ല.
ദാമ്പത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നതും അതു ചിലപ്പോള്‍ വിവാഹമോചനത്തില്‍ എത്തുന്നതും സാധാരണമാണെന്നും ഇത്തരം ഘട്ടങ്ങളില്‍ നിയമവഴി സ്വീകരിക്കുന്നതു സാമ്പത്തികവും സമയനഷ്ടത്തിനും കാണമാവുമെന്നും ഈ അവസ്ഥയില്‍ നിയമവഴികളിലേക്കു പോവാതെ ഭാര്യയെ ഒഴിവാക്കാനായി കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരളം ഉണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ മുത്ത്വലാഖ് ആണ് ക്രിമിനല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കാളും നല്ലതെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക