|    Nov 21 Wed, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്ത്വലാഖ് ഓര്‍ഡിനന്‍സ്‌സമസ്തയുടെ ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇതോടെ, സമസ്തയുടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഈ മാസാവസാനം തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ സ്വാഭാവികമായും അസാധുവാകുന്നതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനിടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റു കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതു വരെയുള്ള കാലയളവില്‍ മുത്ത്വലാഖ് ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാനടപടികള്‍ എടുക്കരുതെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ഉന്നയിച്ച വാദങ്ങള്‍ പ്രസക്തമാണെന്നും എന്നാല്‍ ഇപ്പോഴത്തെ ഘട്ടത്തില്‍ കേസിന്റെ മെറിറ്റിലേക്കു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോട് ബെഞ്ചിന്റെ പ്രതികരണം.
ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ നിയമമായി വരുകയോ കാലാവധി തീരുന്ന മുറയ്ക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുകയോ ചെയ്താല്‍ അത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്നും ചീഫ്ജസ്റ്റിസ് വാക്കാല്‍ വ്യക്തമാക്കി.
ഇതോടെ കേസ് പിന്‍വലിക്കുകയാണെന്നു സമസ്തയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് സുല്‍ഫിക്കര്‍ അലി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss